---
title: "കണ്ണൂരിൽ ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു"
english_title: "Kannur Man Dies After Collapsing While Riding Bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375415/kannur-man-dies-after-collapsing-bike-accident"
published_at: "2026-07-29T23:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a4044b7adc_kannur-man-dies-after-collapsing-bike-accident.jpg"
keywords: ["Kannur Bike Accident", "Death", "Payyambalam"]
---

# കണ്ണൂരിൽ ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ: ബൈക്ക്** യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യിൽ കയരളം ഒറപ്പടി സ്വദേശി വില്ലയിൽ നാദിർ നൂറുദീൻ ആണ് മരിച്ചത്.ഇപ്പോൾ ചാലാട് ഹിറ മസ്ജിദിന് സമീപമാണ് താമസം. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ചാലാടിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

## Article Content

**കണ്ണൂർ: ബൈക്ക്** യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യിൽ കയരളം ഒറപ്പടി സ്വദേശി വില്ലയിൽ നാദിർ നൂറുദീൻ ആണ് മരിച്ചത്.ഇപ്പോൾ ചാലാട് ഹിറ മസ്ജിദിന് സമീപമാണ് താമസം. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ചാലാടിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

യാത്രയ്ക്കിടെ കുഴഞ്ഞുവീണ നാദിറിനെ ഉടൻ തന്നെ ചാല മിംസ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് നടക്കും.

ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി. നൂറുദീന്റെയും നദീറയുടെയും മകനാണ് നാദിർ. ഭാര്യ: ഐന. മക്കൾ: നാദിയ, നൂറുദ്ദീൻ. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375415/kannur-man-dies-after-collapsing-bike-accident)