---
title: "കോഴിക്കോട് ഫറോക്കിൽ രണ്ടുവയസ്സുകാരിയുടെ കണ്ണിൽ കടിച്ച് തെരുവ് നായ; കുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു "
english_title: "Farook Street Dog Attack 2 Year Old Girl Injured Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375412/farook-street-dog-attack-girl-injured-kozhikode"
published_at: "2026-07-29T23:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a3ae0da55a_farook-street-dog-attack-girl-injured-kozhikode.jpg"
keywords: ["Kozhikode", "Farook Street Dog Attack", "Child Injured"]
---

# കോഴിക്കോട് ഫറോക്കിൽ രണ്ടുവയസ്സുകാരിയുടെ കണ്ണിൽ കടിച്ച് തെരുവ് നായ; കുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു 

> **Lead Summary:** **കോഴിക്കോട്: **ഫറോക്കിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ തെരുവ് നായ കടിച്ചു. ഫറോക്ക് കോട്ടപ്പാടം സ്വദേശികളായ ശ്രീജിത്തിന്റെയും ഹരിതയുടെയും മകൾ ആരാധ്യയ്ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.

## Article Content

**കോഴിക്കോട്: **ഫറോക്കിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ തെരുവ് നായ കടിച്ചു. ഫറോക്ക് കോട്ടപ്പാടം സ്വദേശികളായ ശ്രീജിത്തിന്റെയും ഹരിതയുടെയും മകൾ ആരാധ്യയ്ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.

പെട്ടെന്ന് ഓടിയെത്തിയ തെരുവ് നായ കുട്ടിയുടെ മുഖത്ത് കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അമ്മ ഹരിതയ്ക്കും നായയുടെ കടിയേറ്റു. അമ്മയുടെ കാലിലാണ് നായ കടിച്ചത്. കണ്ണിന് സാരമായി പരിക്കേറ്റ ആരാധ്യയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. അമ്മ ഹരിതയും ചികിത്സയിലാണ്. സംഭവം നാട്ടിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് നേരെ നായകൾ ആക്രമണം നടത്തുന്നത് പതിവായിട്ടുണ്ടെന്നും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375412/farook-street-dog-attack-girl-injured-kozhikode)