---
title: "സിയാദിന്റെ മരണത്തിൽ നടപടി; കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ സിപിഒ ശ്രീജിത്തിന് സസ്പെൻഷൻ"
english_title: "Kundara Custodial Death CPO Sreejith Suspended By Kollam Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375411/kundara-custodial-death-cpo-sreejith-suspended"
published_at: "2026-07-29T23:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a399ea154b_kundara-custodial-death-cpo-sreejith-suspended.jpg"
keywords: ["Siyad Death", "Kundara", "Custodial Death", "Kerala Police", "Suspension", "Kollam"]
---

# സിയാദിന്റെ മരണത്തിൽ നടപടി; കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ സിപിഒ ശ്രീജിത്തിന് സസ്പെൻഷൻ

> **Lead Summary:** **കൊല്ലം: **കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മർദ്ദന ആരോപണത്തിൽ സി.പി.ഒ ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. കൊല്ലം ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് നടപടി.

## Article Content

**കൊല്ലം: **കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മർദ്ദന ആരോപണത്തിൽ സി.പി.ഒ ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. കൊല്ലം ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് നടപടി.

സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും മെമ്മോ നൽകാനും ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. സി.പി.ഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കുണ്ടറ സെസൈറ്റിമുക്ക് സ്വദേശി സിയാദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. അയൽവാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് ജൂൺ 16ന് രാത്രി സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചായിരുന്നു പിടികൂടൽ.

സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ വരെ സ്റ്റേഷനിൽ കാത്തിരുന്നു. കാണാനില്ലെന്ന് പറയപ്പെട്ട 13കാരൻ പിറ്റേന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയതോടെയാണ് സിയാദിനെ വിട്ടയച്ചത്. വീട്ടിലെത്തിയതിന് പിന്നാലെ സിയാദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വാരിയെല്ല് തകർന്ന് ഇൻഫെക്ഷനായതായി കണ്ടെത്തി.

തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ സിയാദ് മരിച്ചു.പൊലീസിന്റെ ക്രൂരമർദ്ദനമാണ് മരണ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ജീപ്പിൽ കയറ്റുമ്പോൾ തന്നെ മർദ്ദനം തുടങ്ങിയിരുന്നതായും കുടുംബം പറയുന്നു. സി.പി.ഒ ശ്രീജിത്തിന് പുറമേ എസ്.ഐ അതുലിനെതിരെയും കുടുംബം പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375411/kundara-custodial-death-cpo-sreejith-suspended)