---
title: "തുലാഭാര ത്രാസിന്റെ കയർ പൊട്ടിവീണ് കഴക്കൂട്ടം എം.എൽ.എ വി. മുരളീധരന് പരിക്ക് "
english_title: "Kazhakootam MLA V Muraleedharan Injured In Tulabharam Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375410/kazhakootam-mla-v-muraleedharan-tulabharam-injury"
published_at: "2026-07-29T22:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a388de516e_kazhakootam-mla-v-muraleedharan-tulabharam-injury.jpg"
keywords: ["V Muraleedharan", "Tulabharam", "Kazhakootam MLA", "Thiruvananthapuram"]
---

# തുലാഭാര ത്രാസിന്റെ കയർ പൊട്ടിവീണ് കഴക്കൂട്ടം എം.എൽ.എ വി. മുരളീധരന് പരിക്ക് 

> **Lead Summary:** **തിരുവനന്തപുരം: കഴക്കൂട്ടം** എം.എൽ.എ വി. മുരളീധരന് തുലാഭാര ത്രാസിന്റെ കയർ പൊട്ടിവീണ് പരിക്ക്. തിരുവനന്തപുരം പൗർണമി കാവിലെ തുലാഭാര ചടങ്ങിനിടെയാണ് അപകടമുണ്ടായത്.ചടങ്ങിൽ പങ്കെടുക്കുന്നതിനായി എം.എൽ.എ ത്രാസിൽ കയറിയിരിക്കുമ്പോഴാണ് കയർ പൊട്ടിയത്.

## Article Content

**തിരുവനന്തപുരം: കഴക്കൂട്ടം** എം.എൽ.എ വി. മുരളീധരന് തുലാഭാര ത്രാസിന്റെ കയർ പൊട്ടിവീണ് പരിക്ക്. തിരുവനന്തപുരം പൗർണമി കാവിലെ തുലാഭാര ചടങ്ങിനിടെയാണ് അപകടമുണ്ടായത്.ചടങ്ങിൽ പങ്കെടുക്കുന്നതിനായി എം.എൽ.എ ത്രാസിൽ കയറിയിരിക്കുമ്പോഴാണ് കയർ പൊട്ടിയത്.

താഴേക്ക് വീണതിൽ എം.എൽ.എയുടെ കാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷ നൽകി. പരിക്ക് നിസാരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375410/kazhakootam-mla-v-muraleedharan-tulabharam-injury)