---
title: "കോഴിക്കോട് നരികുനിയിൽ തോട്ടിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം "
english_title: "5 Year Old Girl Drowns In Narikkuni Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375408/narikkuni-girl-drowns-kozhikode-hana-fathima"
published_at: "2026-07-29T22:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a34960ffdf_narikkuni-girl-drowns-kozhikode-hana-fathima.jpg"
keywords: ["Kozhikode", "Narikkuni", "Drowning", "Child Death", "Kerala"]
---

# കോഴിക്കോട് നരികുനിയിൽ തോട്ടിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട് (നരിക്കുനി) : ** കോഴിക്കോട് നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കും കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് - സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് (നരിക്കുനി) : ** കോഴിക്കോട് നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കും കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് - സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ ആണ് മരിച്ചത്.

കാരുകുളങ്ങര പുതുശ്ശേരിപാലം തോട്ടിൽ വീണ ഹനയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഗുരുതരാവസ്ഥയിലായ ഹനയുടെ ജീവൻ രക്ഷിക്കാനായില്ല.

മൂർബൻകുണ്ട് നെടിയനാട് ജി.എം.എൽ.പി. സ്കൂളിലെ എൽ. കെ. ജി. വിദ്യാർത്ഥിനിയാണ് ഹന ഫാത്തിമ. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375408/narikkuni-girl-drowns-kozhikode-hana-fathima)