---
title: "നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചു: ബൈക്ക് യാത്രക്കാരന്റെ കാൽ മുറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്"
english_title: "Thiruvananthapuram Car Accident Near General Hospital Bike Rider Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375403/thiruvananthapuram-car-accident-near-general-hospital-bike-rider-injured"
published_at: "2026-07-29T21:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a26e20ddef_thiruvananthapuram-car-accident-near-general-hospital-bike-rider-injured.jpg"
keywords: ["Thiruvananthapuram Accident", "Car Accident", "General Hospital"]
---

# നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചു: ബൈക്ക് യാത്രക്കാരന്റെ കാൽ മുറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: **നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി എതിർദിശയിൽ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പ്രശാന്ത് കുമാറിന്റെ കാൽ മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തിരുവനന്തപുരം: **നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി എതിർദിശയിൽ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പ്രശാന്ത് കുമാറിന്റെ കാൽ മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശി സന്തോഷ്, പൊഴിയൂർ സ്വദേശികളായ അനിത, ആന്റണി എന്നിവർക്കും പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവർ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക സംശയം. കാറിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയതായി വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375403/thiruvananthapuram-car-accident-near-general-hospital-bike-rider-injured)