---
title: "കാരക്കാട് ദേശത്തിന് നന്മയുടെ മടിത്തട്ട് സമ്മാനിച്ച് മടക്കം"
english_title: "Paleri Rameshan Life Story Service To Karakkad Uralungal Legacy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375382/paleri-rameshan-life-service-karakkad-uralungal"
published_at: "2026-07-29T17:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69f17734440_RAMESH_PALAERI.jpg"
keywords: ["Rameshan Paleri", "Uralungal", "Karakkad", "Social Service", "Kerala", "ULCCS"]
---

# കാരക്കാട് ദേശത്തിന് നന്മയുടെ മടിത്തട്ട് സമ്മാനിച്ച് മടക്കം

> **Lead Summary:** **കോഴിക്കോട് (മടപ്പള്ളി) : **ആകാശത്തോളം ഉയർന്നാലും കാലുകൾ ഭൂമിയിൽത്തന്നെ ഉണ്ടാവണമെന്ന് രമേശൻ പാലേരി പറയുമായിരുന്നു. ഒരർത്ഥത്തിൽ രമേശന്റെ ജീവിതവും അതായിരുന്നു. സത്യസന്ധമായ ജീവിതത്തിലൂടെ എല്ലാ വിഭാഗമാളുകളുടെയും സ്നേഹം നേടിയ അപൂർവ്വ സവിശേഷതയാർന്ന വ്യക്തിത്വം.

## Article Content

**കോഴിക്കോട് (മടപ്പള്ളി) : **ആകാശത്തോളം ഉയർന്നാലും കാലുകൾ ഭൂമിയിൽത്തന്നെ ഉണ്ടാവണമെന്ന് രമേശൻ പാലേരി പറയുമായിരുന്നു. ഒരർത്ഥത്തിൽ രമേശന്റെ ജീവിതവും അതായിരുന്നു. സത്യസന്ധമായ ജീവിതത്തിലൂടെ എല്ലാ വിഭാഗമാളുകളുടെയും സ്നേഹം നേടിയ അപൂർവ്വ സവിശേഷതയാർന്ന വ്യക്തിത്വം.

ജനിച്ച വളർന്ന കാരക്കാട് ദേശത്തിന്റെ വികസനവും വളർച്ചയും എന്നും സ്വപ്നം കണ്ടു. അതിനായി അക്ഷീണം പ്രയത്നിച്ചു. തലമുറകൾക്ക്‌ വെളിച്ചമേകിയ ആന്മ വിദ്യാസംഘം ഹാളിനെ മടിത്തട്ട് ആക്കി ഉയർത്തി. ദുരിതം നിറഞ്ഞ വാർധ്യക്യത്തെ കളി ചിരി തമാശകൾ കൊണ്ടും നല്ല ഭക്ഷണത്താലും മികച്ച പരിചരണത്താലും മാറ്റിയെടുത്തു.

തന്റെചുറ്റ്മുള്ള വയോജനങ്ങൾക്ക് സ്വാന്തനമേകുന്ന സ്ഥാപനം ഇത്ര മികച്ചതാവാൻ കാരണം രമേശൻ പാലേരിയുടെ കരുണയാർന്ന മനസ് കൊണ്ട് മാത്രം.വികസന രംഗത്ത്‌ എന്ന പോലെ ജീവകാരുണ്യ രംഗത്തും എന്നും ശ്രദ്ധ പതിപ്പിച്ചു. കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവിനെ കർമ്മ നിരതമായ ഒര് പ്രസ്ഥാനമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് കാലം വിലമതിക്കും.എത്ര കുടുംബങ്ങൾക്കാണ് ഇത് തണലേകുന്നത്.

രോഗികൾക്കും അശരണർക്കും എന്നും അത്താണിയായി നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. പീടിക തിണ്ണയിലും റോഡരികിലും വെറുതെയിരുന്ന് സമയം കളയുന്ന എത്ര ചെറുപ്പക്കാരെയാണ്, നേരിട്ട് വിളിച്ച് വരുത്തി യുഎൽസിസിഎസിൽ ജോലി നൽകി ജീവിതം കരുപ്പിടിപ്പിച്ചത്. മടപ്പള്ളിഹൈസ്കൂൾ പഠനകാലത്തുള്ള പ്രദേശത്തെ സുഹൃത് സംഘം മരണം വരെ കാത്ത് സൂക്ഷിച്ചു. എത്ര തിരക്ക്ണ്ടായാലും സൗഹൃദങ്ങൾക്ക് സമയം കണ്ടെത്തുമായിരുന്നു.

എല്ലാ വിഭാഗമാളുകൾക്കും തുറന്ന മനസോടെ തന്റെ സ്ഥാപനത്തിൽ കയറി ചെല്ലാൻ അവസരമൊരുക്കി. തന്റ മുന്നിൽ ഇരിക്കുന്നവർക്ക് സ്നേഹം ചാലിച്ച കാപ്പി നൽകിയാണ് യാത്രയാക്കുക. യുഎൽസിസി യുടെ അനുബന്ധമായി നിരവധി സ്ഥാപനങ്ങൾ ഉയർത്താൻ രമേശനെ പ്രേരിപ്പിച്ചത്, അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ നൽകാനായിരുന്നു. ന്യൂതന സംരംഭങ്ങൾ ആരംഭിക്കാൻ എന്നും തല പുകഞ്ഞു ചിന്തിക്കും. ഇതിനായി അതത് മേഖലകളിൽ പ്രഗൽഭൻമാരെ കണ്ടെത്തി യുഎൽസിസി യുടെ ഭാഗമാക്കും.

മടപ്പള്ളി സ്ക്കൂളുകളെ മികച്ച പഠനനിലവാരത്തിലാക്കാൻ നിരവധിയായ പദ്യതികൾക്ക് രൂപം നൽകി. ദേശീയപാതാ നിർമ്മാണത്തിൽ പൊളിച്ച മുട്ടുങ്ങൽ എൽപി സ്കൂളിന് പുതുജീവൻ പകർന്ന് യുഎൽസിസി എസ് സെന്റിനറി സ്ക്കൂളായി ഉയർത്തിയത് രമേശൻ പാലേരിയുടെ പ്രയത്നം കൊണ്ടു കൂടിയാണ്.

ജീവിത ചിന്തയിലും വീക്ഷണത്തിലുംഉറച്ചകമ്യൂണിസ്റ്റായിരുന്ന രമേശൻ പാലേരി,തന്റെ ജീവവായുവായി വാഗ്ഭടാനന്ദ ദർശനങ്ങളെ നെഞ്ചേറ്റിയിരുന്നു.ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനങ്ങളിലും സമയം കണ്ടെത്തി. അനീതിയോടെതിർക്കുക എന്ന വാഗ്ഭടാനന്ദ ദർശനം ജീവിതവ്രതമായെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375382/paleri-rameshan-life-service-karakkad-uralungal)