---
title: "10 മിനിറ്റിൽ റെഡി; ചപ്പാത്തിക്കും പൂരിക്കും പറ്റിയ സൂപ്പർ ടേസ്റ്റി കോളിഫ്ലവർ ഭാജി"
english_title: "Easy Cauliflower Bhaji Recipe - 10 Minute Side Dish For Chapati And Poori-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375377/easy-cauliflower-bhaji-recipe-malayalam-new"
published_at: "2026-07-29T17:11:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69e72535fb8_easy-cauliflower-bhaji-recipe-malayalam.jpg"
keywords: ["Cookery", "CauliflowerBhaji", "EasyRecipe", "ChapatiSideDish", "MalayalamRecipe"]
---

# 10 മിനിറ്റിൽ റെഡി; ചപ്പാത്തിക്കും പൂരിക്കും പറ്റിയ സൂപ്പർ ടേസ്റ്റി കോളിഫ്ലവർ ഭാജി

> **Lead Summary:** **[**വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും ചുരുങ്ങിയ സമയം കൊണ്ടും കോളിഫ്ലവർ ഭാജി തയ്യാറാക്കാം. ചപ്പാത്തി, പൂരി, റോട്ടി എന്നിവയ്‌ക്കൊപ്പം കഴിക്കാൻ മികച്ച കോമ്പിനേഷനാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കോളിഫ്ലവർ ഭാജി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

**[**വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും ചുരുങ്ങിയ സമയം കൊണ്ടും കോളിഫ്ലവർ ഭാജി തയ്യാറാക്കാം. ചപ്പാത്തി, പൂരി, റോട്ടി എന്നിവയ്‌ക്കൊപ്പം കഴിക്കാൻ മികച്ച കോമ്പിനേഷനാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കോളിഫ്ലവർ ഭാജി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

കോളിഫ്ലവർ: 1 ചെറുത് ചെറിയ പൂക്കളായി അരിഞ്ഞത്

ഉരുളക്കിഴങ്ങ്: 1 ചെറിയ കഷണങ്ങളാക്കിയത്

സവാള: 1 പൊടിയായി അരിഞ്ഞത്

തക്കാളി: 1 പൊടിയായി അരിഞ്ഞത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

പച്ചമുളക്: 2 എണ്ണം നീളത്തിൽ കീറിയത്

കടുക്, ജീരകം: ½ ടീസ്പൂൺ വീതം

മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ

മുളകുപൊടി: 1 ടീസ്പൂൺ

മല്ലിപ്പൊടി: 1 ടീസ്പൂൺ

ഗരം മസാല: ½ ടീസ്പൂൺ

എണ്ണ: 2 ടേബിൾസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

മല്ലിയില: ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

അരിഞ്ഞുവെച്ച കോളിഫ്ലവർ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത തിളച്ച വെള്ളത്തിൽ 5 മിനിറ്റ് ഇട്ടുവെച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിച്ച്, അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് സവാള സ്വർണ്ണനിറമാകുന്നതുവരെ വഴറ്റിയെടുക്കണം.

അതിനുശേഷം തക്കാളി ചേർത്ത് മൃദുവായ വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ മൂപ്പിച്ചെടുക്കുക. ഈ മസാലയിലേക്ക് കോളിഫ്ലവറും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് പാത്രം അടച്ചുവെച്ച് ചെറിയ തീയിൽ 10-12 മിനിറ്റ് വേവിച്ചെടുക്കുക ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം തളിച്ചു കൊടുക്കാം.

പച്ചക്കറികൾ നന്നായി വെന്തുകഴിഞ്ഞാൽ ഗരം മസാലയും ഫ്രഷ് മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്ന്മാറ്റിവെച്ചാൽ രുചികരവും പോഷകസമൃദ്ധവുമായ കോളിഫ്ലവർ ഭാജി ചൂടോടെ വിളമ്പാൻ തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375377/easy-cauliflower-bhaji-recipe-malayalam-new)