---
title: "കണ്ണീർ മൗനമായി ഊരാളുങ്കലിന്റെ നായകന് വിട"
english_title: "Paleri Rameshan Uralungal Chairman Funeral Pinarayi Vijayan Pays Tribute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375375/paleri-rameshan-uralungal-chairman-funeral-kozikode"
published_at: "2026-07-29T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69e58540705_paleri-rameshan-uralungal-chairman-funeral-kozikode.jpg"
keywords: ["Rameshan Paleri", "Uralungal", "Kozhikode", "Pinarayi Vijayan", "Cooperative Sector", "ULCCS"]
---

# കണ്ണീർ മൗനമായി ഊരാളുങ്കലിന്റെ നായകന് വിട

> **Lead Summary:** **കോഴിക്കോട് : ** ലോക ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ തൊഴിലാളി കൂട്ടായ്മയെ പടത്തുയർത്തിയ ഊരാളുങ്കലിന്റെ നായകൻ പാലേരി രമേശന് നാടിൻറെ വിട . മടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ പരിസരത്തെ പാലേരി വീട്ടിൽ രമേശന്റെ ചിതയ്ക്ക് മക്കളായ രമിൻ രമേശ് , അശ്വിൻ രമേശ് എന്നിവർ തീ കൊളുത്തി .

## Article Content

**കോഴിക്കോട് : ** ലോക ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ തൊഴിലാളി കൂട്ടായ്മയെ പടത്തുയർത്തിയ ഊരാളുങ്കലിന്റെ നായകൻ പാലേരി രമേശന് നാടിൻറെ വിട . മടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ പരിസരത്തെ പാലേരി വീട്ടിൽ രമേശന്റെ ചിതയ്ക്ക് മക്കളായ രമിൻ രമേശ് , അശ്വിൻ രമേശ് എന്നിവർ തീ കൊളുത്തി .

രാവിലെ മുതൽ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസ്കാര ചടങ്ങിന്റെ അവസാനം വരെ ഉണ്ടായിരുന്നു. ചിത എരിയുന്നതിന് തൊട്ടുമുൻപ് അവസാന നോക്ക് കാണാൻ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എത്തി.

കേരളത്തിൻ്റെ വികസനത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ കരുത്തിലെ തൊഴിലാളി കരുത്തിൽ ആധുനീക തയുടെ മുഖം സമ്മാനിച്ച പാലേരി രമേശന് അന്ത്യ യാത്രമൊഴി നൽകാൻ പിണറായിയും ബിനോയ് വിശ്വവും ഐസക്കും മടപ്പള്ളിയിലെ വീട്ടിൽ രാവിലെ തന്നെ എത്തിയിരുന്നു.

ഊരാളുങ്കലിൻ്റെ മാർഗദീപമായി അണഞ്ഞ പാലേരി രമേശനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു. മടപ്പള്ളിയുടെ സാഗര തീരത്തെ വീട്ടുമുറ്റത്ത് പതിവ് പോലെ സൗമ്യനായി അദ്ദേഹം മയങ്ങി കിടക്കുമ്പോൾ അന്ത്യ യാത്രാമൊഴി നൽകാനുള്ള നിലക്കാത്ത ജനപ്രവാഹം.

ഇതേ തുടർന്ന് സംസ്‌കാര ചടങ്ങ് ഒരു മണിക്കൂർ നീട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സത്യൻ മൊകേരി , എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ, കെ.കെ രമ എംഎൽഎ, കെ.പി മോഹനൻ എംഎൽ എ ,മേഘാലയ ചീഫ് സെക്രട്ടറി ഷെക്കീൽ അഹമ്മദ്, നടി രേവതി , മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ കേരളത്തിലെ പ്രമുഖർ പാലേരിയിലെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാനായി എത്തി.

ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് ചിറകുകളേകിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊ സൈറ്റിയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത സഹകരണപ്രസ്ഥാനത്തിന്റെ അധികായൻ പാലേരി രമേശന് ഇന്നലെ കോഴിക്കോടിന്റെ മണ്ണിൽ ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.

രമേശന്റെ അകാലത്തിലുള്ള വേർപാട് ഊരാളുങ്കൽ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രമേശന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ഉറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

എല്ലാവർക്കും പ്രിയങ്കരനായ പാലേരി രമേശനെ ഒര് നോക്ക് കാണാൻ മടപ്പള്ളി ജിവിഎച്ച്എസ്എസ് അങ്കണത്തിൽ ജനം ഒഴുകിയെത്തി. നാടിന്റെ ഹൃദയ താളമായി ജീവിച്ച രമേശൻ പാലേരിയെ അവസാനമായി ഒന്ന് കാണാനുള്ള ഉള്ളിൽ തട്ടിയ സ്നേഹാദരങ്ങളായിരുന്ന് നാട് കണ്ടത്. പാലേരി വീട്ടിലും ബന്ധുക്കൾക്ക് സമാശ്വാസ മേകാൻ രാവിലെ മുതൽ നിരവധി പേരെത്തി.

സൊസൈറ്റി ആസ്ഥാനത്തും, തന്റെ സ്വപ്ന പദ്യതിയായ വാഗ്ഭടാനന്ദ പാർക്കിലും പാതയോരങ്ങളിലുമെല്ലാം ആദരാഞ്ജലി അർപ്പിച്ച് കൂറ്റൻ ബോർഡുകളും ബാനറുകളും ഉയർന്നിട്ടുണ്ട്. സിപിഐഎം, ഡിവൈഎഫ്ഐ,ആത്മവിദ്യാസംഘം,കാരക്കാട് പെയിൻ ആന്റ് പാലിയേറ്റിവ്, കാരക്കാട് അയൽപക്കവേദി,മടിത്തട്ട്‌,ഊരാളുങ്കൽ റസിഡൻസ് അസോസിയേഷൻ, അരുണോദയം റസിഡൻസ് അസോസിയേഷൻ, പാട്ട്കൂട്ടം തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തിൽ പാലേരിയുടെ ചിത്രങ്ങൾ ഉയർത്തി അനുശോചനം രേഖപ്പെടുത്തി.

മടപ്പള്ളി സ്കൂളിലെ താൽക്കാലികമായി കെട്ടിയുയർത്തിയ പന്തലിൽ മൃതദ്ദേഹം എത്തിക്കുന്നതിന് മണിക്കൂറുകൾ മുമ്പേ പ്രദേശം ജനനിബിഡമായി. വടകര കെ എസ്എസ് നേതൃത്വത്തിൽ ആകർഷകമായ പന്തലിൽ പ്രത്യേകം സ്ഥാപിച്ച പുഷ്പാലംകൃതമായ കട്ടിലിൽ മൃതദ്ദേഹം പൊതു ദർശനത്തിന് വെച്ചു.

പാലേരി രമേശന്റെ സ്നേഹ വായ്പ്കളും സാഹായങ്ങളും ലഭിച്ചവർ മുതൽ എല്ലാ വിഭാഗങ്ങളിലുംപ്പെട്ട ജനസഞ്ചയമായി ചടങ്ങ് മാറുകയായിരുന്നു. വടകര പൊതു ദർശനത്തിന് ശേഷമാണ് ജന്മനാടായ നാദാപുരം റോഡിലെ മടപ്പള്ളി ജിവിഎച്എസ്എസിൽ പൊതു ദർശനത്തിന് വെച്ചത്. പറഞ്ഞതിലുംവൈകിയെത്തിയിട്ടും നൂറ് കണക്കിനാളുകൾ ഒര് നോക്ക് കാണാൻ ഒഴുകിയെത്തി.

സിപിഐ എം ഏരിയാ സെക്രട്ടറി ടിപി ബിനീഷ്, ആർഗോപാലൻ,ലോക്കൽ സെക്രട്ടറി കെഎം സത്യൻ, സിപി സോമൻ, യുഎം സുരേന്ദ്രൻ സൊസൈറ്റി ഡയരക്ടർമാർ തുടങ്ങിയവർ മൃതദ്ദേഹം ഏറ്റുവാങ്ങി. സൊസൈറ്റി ജീവനക്കാർ, തൊഴിലാളികൾ തുടങ്ങി നാടിന്റെ നാനാ തുറകളിൽപ്പെട്ടവർ പ്രിയപ്പെട്ടവനെ കാണാനെത്തി.

മടപ്പള്ളിയിലെ പൊതു ദർശനത്തിന് ശേഷം താൻ ജീവവായുവായികരുതുന്ന യുഎൽ സി സി എസ് ആസ്ഥാനത്ത് മൃതദ്ദേഹം എത്തിച്ചു. മുന്നു പതിറ്റാണ്ടിലേറെ ആകാശം മുട്ടെ വളർത്തിയ സ്ഥാപനത്തിൽ വികാരനിർഭരമായ യാത്രയയപ്പായിരുന്നു നൽകിയത്. സന്തത സഹചാരിയായ മാനേജിങ്ങ് ഡയരക്ടർ എസ് ഷാജു, വൈസ് ചെയർമാൻ എം എം സുരേന്ദ്രൻ, അസി: സെക്രട്ടറി കെപി ഷാബു ഷാബു തുടങ്ങിയവർ മൃതദ്ദേഹം ഏറ്റുവാങ്ങി. തുടർന്ന് നൂറ്കണക്കിനാളുകളുടെ അകമ്പടിയോടെ മൃതദ്ദേഹം വീട്ടിലെത്തിച്ചു

ഭാര്യ: ശോഭ. മക്കൾ: രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ). മരുമക്കൾ: അരുണിമ (യുഎൽ സൈബർ, തിരുവനന്തപുരം), ശിൽപ (അധ്യാപിക, കരിയാട് ന്യൂ മുസ്‌ലിം എൽപി സ്കൂൾ ) സഹോദരങ്ങൾ: മോഹനൻ പാലേരി (റിട്ട. കയർഫെഡ്, രക്ഷാധികാരി, ആത്മവിദ്യാ സംഘം കാരക്കാട്) പ്രേമ, ഉഷ(സൂറത്ത്), സുധ, രതീശൻ (റിട്ട. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്), പരേതയായ ചന്ദ്രി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375375/paleri-rameshan-uralungal-chairman-funeral-kozikode)