---
title: "ചായക്കടകളിലെ അതേ രുചിയിൽ 'ഉഴുന്നുവട' ഇനി വീട്ടിൽ! ആരും കൊതിക്കുന്ന ആ രഹസ്യക്കൂട്ട്  ഇതാ ...."
english_title: "Kerala Style Uzhunnu Vada Recipe: Crispy Outside Soft Inside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375356/uzhunnu-vada-recipe-malayalam-crispy-teashop-style-"
published_at: "2026-07-29T15:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d5fd49ff0_uzhunnu-vada-recipe-malayalam-crispy-teashop-style.jpg"
keywords: ["Uzhunnu Vada Recipe", "Medu Vada Malayalam", "Kerala Snacks"]
---

# ചായക്കടകളിലെ അതേ രുചിയിൽ 'ഉഴുന്നുവട' ഇനി വീട്ടിൽ! ആരും കൊതിക്കുന്ന ആ രഹസ്യക്കൂട്ട്  ഇതാ ....

> **Lead Summary:** ** ** വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ച പലഹാരങ്ങളിൽ ഒന്നാണ് മൊരിഞ്ഞ ചൂടുള്ള ഉഴുന്നുവട. എന്നാൽ പുറത്തുനിന്ന് വാങ്ങുന്നതുപോലെ പഞ്ഞിപോലെ മൃദുവായതും പുറംഭാഗം നല്ല മൊരിഞ്ഞതുമായ വട വീട്ടിൽ തയ്യാറാക്കുമ്പോൾ പലർക്കും ശരിയാകാറില്ല. 

## Article Content

** ** വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ച പലഹാരങ്ങളിൽ ഒന്നാണ് മൊരിഞ്ഞ ചൂടുള്ള ഉഴുന്നുവട. എന്നാൽ പുറത്തുനിന്ന് വാങ്ങുന്നതുപോലെ പഞ്ഞിപോലെ മൃദുവായതും പുറംഭാഗം നല്ല മൊരിഞ്ഞതുമായ വട വീട്ടിൽ തയ്യാറാക്കുമ്പോൾ പലർക്കും ശരിയാകാറില്ല. 

മാവ് അമിതമായി നീണ്ടുപോകുകയോ എണ്ണ കുടിക്കുകയോ ഒക്കെ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. മാവ് അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചെറിയ ചില പൊടികൈകളും കൃത്യമായ ചേരുവകളുടെ അളവും അറിഞ്ഞാൽ ആർക്കും അതിശയകരമാംവിധം കിടിലൻ ഉഴുന്നുവട അടുക്കളയിൽ തയ്യാറാക്കാം.

**ആവശ്യമായ ചേരുവകൾ:**

ഉഴുന്ന് (പഞ്ചസാര ഉഴുന്ന് / തൊലി കളഞ്ഞത്)

ചെറിയ ഉള്ളി

പച്ചമുളക്

കുരുമുളക്

കറിവേപ്പില

ഉപ്പ് 

വെളിച്ചെണ്ണ

**തയ്യാറാക്കുന്ന വിധം:**

ഉഴുന്ന് കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. വെള്ളം പൂർണ്ണമായും ഊറ്റിക്കളഞ്ഞ ശേഷം മിക്സിയിലോ ഗ്രൈൻഡറിലോ ഇട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളം ഒട്ടും ഒഴിക്കരുത് (ആവശ്യമെങ്കിൽ കൈയിൽ അല്പം വെള്ളം നനച്ച് കൊടുത്താൽ മതി).

മാവ് നന്നായി പതഞ്ഞു വരുന്ന രീതിയിൽ (ഫ്ലഫിയായി) അരച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ മാവിലേക്ക് പൊടിയായി അരിഞ്ഞ ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, ചതച്ച കുരുമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

കൈയിൽ അല്പം വെള്ളം നനച്ച ശേഷം മാവെടുത്ത് ഉരുട്ടി നടുക്ക് ചെറിയൊരു കുഴിയുണ്ടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് ഇത് സാവധാനം ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ പൊരിച്ചെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375356/uzhunnu-vada-recipe-malayalam-crispy-teashop-style-)