---
title: "ചുണ്ടിലെ കറുപ്പ് അകറ്റി റോസ് പോലെയുള്ള ചുണ്ടുകൾ സ്വന്തമാക്കാം; ഈ എളിയ വഴികൾ പരീക്ഷിക്കൂ!"
english_title: "5 Home Remedies To Remove Dark Lips: Get Pink Soft Lips Naturally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375352/how-to-remove-dark-lips-home-remedies-malayalam-"
published_at: "2026-07-29T15:52:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d4b8d8a83_how-to-remove-dark-lips-home-remedies-malayalam-.jpg"
keywords: ["Dark Lips Remedy", "Pink Lips Tips", "Lip Care", "Home Remedies", "Beauty Tips Malayalam", "Natural Lip Scrub"]
---

# ചുണ്ടിലെ കറുപ്പ് അകറ്റി റോസ് പോലെയുള്ള ചുണ്ടുകൾ സ്വന്തമാക്കാം; ഈ എളിയ വഴികൾ പരീക്ഷിക്കൂ!

> **Lead Summary:** ** **മുഖത്തിന്റെ സൗന്ദര്യത്തിൽ ചുണ്ടുകൾക്ക് വലിയൊരു സ്ഥാനമുണ്ട്. എന്നാൽ പല കാരണങ്ങൾകൊണ്ടും ചുണ്ടുകളിൽ കറുപ്പ് നിറം ബാധിക്കാറുണ്ട്. വെയിൽ കൊള്ളുന്നത്, നിർജ്ജലീകരണം, ചില ഉൽപ്പന്നങ്ങളുടെ ഉപയോഗം, പുകവലി എന്നിവയെല്ലാം ചുണ്ടുകളുടെ സ്വാഭാവിക നിറം കെടുത്തിയേക്കാം. ചുണ്ടിലെ കറുപ്പ് നിറം മാറ്റി അവയ്ക്ക് പഴയ തിളക്കവും മൃദുത്വവും വീണ്ടെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികൾ നോക്കാം.**

## Article Content

** **മുഖത്തിന്റെ സൗന്ദര്യത്തിൽ ചുണ്ടുകൾക്ക് വലിയൊരു സ്ഥാനമുണ്ട്. എന്നാൽ പല കാരണങ്ങൾകൊണ്ടും ചുണ്ടുകളിൽ കറുപ്പ് നിറം ബാധിക്കാറുണ്ട്. വെയിൽ കൊള്ളുന്നത്, നിർജ്ജലീകരണം, ചില ഉൽപ്പന്നങ്ങളുടെ ഉപയോഗം, പുകവലി എന്നിവയെല്ലാം ചുണ്ടുകളുടെ സ്വാഭാവിക നിറം കെടുത്തിയേക്കാം. ചുണ്ടിലെ കറുപ്പ് നിറം മാറ്റി അവയ്ക്ക് പഴയ തിളക്കവും മൃദുത്വവും വീണ്ടെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികൾ നോക്കാം.**

നാരങ്ങ നീരും തേനും: **കുറച്ച് നാരങ്ങ നീരിൽ തേൻ ചേർത്ത് ചുണ്ടിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. കറുപ്പ് നിറം അകറ്റി ചുണ്ടുകൾക്ക് തിളക്കം നൽകാൻ ഇത് സഹായിക്കും.

**പാലും മഞ്ഞള്‍പ്പൊടിയും: **അല്‍പ്പം പാടയുള്ള പാലും നുള്ള് മഞ്ഞള്‍പ്പൊടിയും യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. ഇത് ചുണ്ടിലെ കരുവാളിപ്പ് മാറ്റാന്‍ മികച്ചതാണ്.

**ബീറ്റ്‌റൂട്ട് ജ്യൂസ്: **ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ക്ക് സ്വാഭാവികമായ ചുവപ്പ് നിറം നല്‍കാന്‍ സഹായിക്കും.

**വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയിൽ: **രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കുറച്ച് വെളിച്ചെണ്ണയോ ബദാം ഓയിലോ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരണ്ടുപോകുന്നത് തടയുകയും കറുപ്പ് അകറ്റുകയും ചെയ്യും.

**പഞ്ചസാരയും ഒലീവ് ഓയിലും: **പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് ചുണ്ടില്‍ മൃദുവായി സ്‌ക്രബ് ചെയ്യുന്നത് ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മൃദുവാക്കാന്‍ സഹായിക്കും.

റോസാപ്പൂ ഇലകളും പാലും: റോസാപ്പൂവിന്റെ ഇതളുകൾ പാൽ ചേർത്ത് അരച്ചെടുത്ത മിശ്രിതം ചുണ്ടിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇത് ചുണ്ടിന് സ്വാഭാവിക നിറവും മൃദുത്വവും നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375352/how-to-remove-dark-lips-home-remedies-malayalam-)