---
title: "രുചിയോടൊപ്പം ഗുണവും; മൈസൂർ പഴം നൽകുന്ന അത്ഭുത ആരോഗ്യ ഗുണങ്ങൾ!"
english_title: "Mysore Banana Benefits: 8 Health Benefits of Mysore Pazham"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375351/mysore-banana-health-benefits-malayalam"
published_at: "2026-07-29T15:48:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d3ef32614_mysore-banana-health-benefits-malayalam.jpg"
keywords: ["Mysore Banana", "Mysore Pazham Benefits", "Kerala Fruits", "Health Benefits", "Natural Energy", "Fiber", "Potassium"]
---

# രുചിയോടൊപ്പം ഗുണവും; മൈസൂർ പഴം നൽകുന്ന അത്ഭുത ആരോഗ്യ ഗുണങ്ങൾ!

> **Lead Summary:** ** ** രുചിയിലും ഗുണത്തിലും ഒരുപോലെ മുന്നിൽ നിൽക്കുന്ന മൈസൂർ പഴം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്ന മികച്ചൊരു ഭക്ഷണമാണ്. വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നവയാണ്:

## Article Content

** ** രുചിയിലും ഗുണത്തിലും ഒരുപോലെ മുന്നിൽ നിൽക്കുന്ന മൈസൂർ പഴം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്ന മികച്ചൊരു ഭക്ഷണമാണ്. വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നവയാണ്:

**ഊർ്ജം നൽകുന്നു: **ഇതിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര (ഫ്രുക്ടോസ്, ഗ്ലൂക്കോസ്) ശരീരത്തിന് പെട്ടെന്ന് ഊർ്ജം പ്രദാനം ചെയ്യുന്നു.

**ദഹനശേഷി മെച്ചപ്പെടുത്തുന്നു: **ഇതിലടങ്ങിയിരിക്കുന്ന നാരുകൾ (ഫൈബർ) മലബന്ധം തടയാനും ദഹനവ്യവസ്ഥ സുഗമമാക്കാനും സഹായിക്കുന്നു.

**ഹൃദയാരോഗ്യം:** പൊട്ടാസ്യത്തിന്റെ കലവറയായ മൈസൂർ പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

**വിളർച്ച തടയുന്നു: **ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് (Iron) ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് വിളർച്ച പ്രതിരോധിക്കാൻ സഹായിക്കുന്നു.

**രോഗപ്രതിരോധ ശേഷി: **വിറ്റാമിൻ സി, ബി6 എന്നിവയാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് മികച്ചതാണ്.

**മാനസിക ഉല്ലാസം: **ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് സെറോടോണിൻ ഉൽപാദനത്തെ സഹായിക്കുകയും, മാനസിക സമ്മർദ്ദം **കുറച്ച് നല്ല ഉറക്കം നൽകാൻ സഹായിക്കുകയും ചെയ്യുന്നു.**

**ചർമ്മത്തിനും മുടിക്കും ഗുണം : **ആന്റിഓക്സിഡന്റുകളും വിറ്റാമിൻ C യും ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.

**ഗർഭിണികൾക്കും കുട്ടികൾക്കും : **നല്ലത്ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് നല്ലതാണ്. കുട്ടികൾക്ക് വളർച്ചയ്ക്കും തടി കൂട്ടാനും പറ്റിയ പഴം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375351/mysore-banana-health-benefits-malayalam)