---
title: "കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണം; യുവതിക്ക് പരിക്കേറ്റു"
english_title: "Kerala: Woman Injured in Stray Dog Attack in Chorode, Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375332/chorode-stray-dog-attack-woman-injured-vadakara-kerala-"
published_at: "2026-07-29T15:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69cd239ef2f_chorode-stray-dog-attack-woman-injured-vadakara-kerala.jpg"
keywords: ["Kerala News", "Stray Dog Attack", "Chorode", "Vadakara", "Road Accident", "Rabies Vaccine"]
---

# കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണം; യുവതിക്ക് പരിക്കേറ്റു

> **Lead Summary:** **വടകര :( **[**htt**ps://truevisionnews.com/)] തെരുവ് നായക്കളുടെ ആക്രമണത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പരിക്കേറ്റു. വൈക്കിലശ്ശേരിയിൽ നിന്നു മാങ്ങോട്ട് പാറയിലേക്കുള്ള യാത്രയിലാണ് ചോറോട് രാമത്ത് പുതിയ കാവ് ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് നായ്ക്കളുടെ ആക്രമണം ഉണ്ടായത്.

## Article Content

**വടകര :( **[**htt**ps://truevisionnews.com/)] തെരുവ് നായക്കളുടെ ആക്രമണത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പരിക്കേറ്റു. വൈക്കിലശ്ശേരിയിൽ നിന്നു മാങ്ങോട്ട് പാറയിലേക്കുള്ള യാത്രയിലാണ് ചോറോട് രാമത്ത് പുതിയ കാവ് ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് നായ്ക്കളുടെ ആക്രമണം ഉണ്ടായത്.

വൈക്കിലശ്ശേരി വാണി പറമ്പത്ത് പവിത്രന്റെ മകൾ നയനക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യവേ, സമീപത്തെ പോക്കറ്റ് റോഡിൽ നിന്നും പെട്ടെന്ന് ക്ഷേത്ര കവാടത്തിലേക്ക് നായ്ക്കളുടെ ഒരു വലിയ സംഘം ഓടിയടുക്കുകയായിരുന്നു. നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ എത്തിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കും യുവതിയും റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

യുവതിക്ക് കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നായയും ഇവർക്കൊപ്പം വീണിരുന്നു. ഉടൻ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പേ വിഷബാധക്കുള്ള വാക്സിൻ വടകര ജില്ലാ ആശുപത്രിയിൽ നിന്നും ചെയ്തു വരികയാണ്.

വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യം കാരണം റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത ഭീതിജനകമായ സാഹചര്യമാണ് വടകരയുടെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നത്. ഇരുചക്ര വാഹന യാത്രികരെ ലക്ഷ്യമിട്ട് റോഡിലേക്ക് നായ്ക്കൾ ചാടിവീഴുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375332/chorode-stray-dog-attack-woman-injured-vadakara-kerala-)