---
title: "എല്ലാം ഓസിന് വേണമല്ലേ ....? സൗജന്യമായി മത്സ്യം നൽകാത്തതിന് 66കാരന് ക്രൂര മർദ്ദനം; ഫോർട്ടുകൊച്ചിയിൽ 'തീക്കട്ട ബൈജു' അറസ്റ്റിൽ"
english_title: "Fort Kochi Fish Vendor Beaten For Refusing Free Fish One Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375325/fort-kochi-fish-vendor-beaten-free-fish-arrest"
published_at: "2026-07-29T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c74fc5288_fort-kochi-fish-vendor-beaten-free-fish-arrest.jpg"
keywords: ["Kochi", "Fort Kochi", "Attack", "Fish Vendor", "Arrest"]
---

# എല്ലാം ഓസിന് വേണമല്ലേ ....? സൗജന്യമായി മത്സ്യം നൽകാത്തതിന് 66കാരന് ക്രൂര മർദ്ദനം; ഫോർട്ടുകൊച്ചിയിൽ 'തീക്കട്ട ബൈജു' അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: ** ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാൻ വിസമ്മതിച്ചതിന് 66 കാരനായ മത്സ്യക്കച്ചവടക്കാരന് ക്രൂര മർദ്ദനം. തുരുത്തി സ്വദേശി ഹനീഫിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.സംഭവത്തിൽ കൊച്ചിയിൽ നിരവധി കേസുകളിൽ പ്രതിയായ 'തീക്കട്ട ബൈജു' എന്ന ബൈജുവിനെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊച്ചി: ** ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാൻ വിസമ്മതിച്ചതിന് 66 കാരനായ മത്സ്യക്കച്ചവടക്കാരന് ക്രൂര മർദ്ദനം. തുരുത്തി സ്വദേശി ഹനീഫിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.സംഭവത്തിൽ കൊച്ചിയിൽ നിരവധി കേസുകളിൽ പ്രതിയായ 'തീക്കട്ട ബൈജു' എന്ന ബൈജുവിനെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നതനുസരിച്ച്, സൗജന്യമായി മത്സ്യം ചോദിച്ച ബൈജുവിനോട് ഹനീഫ് നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ ബൈജു ഹനീഫിന്റെ മുഖത്തടിച്ചു. അടിയേറ്റ് നിലത്തുവീണ വയോധികന്റെ തലയ്ക്ക് കരിങ്കല്ല് ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു.ക്രൂരമായ ആക്രമണത്തിൽ ഹനീഫിന് തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റു.

നാട്ടുകാർ ഓടിക്കൂടിയതോടെ ബൈജു സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഹനീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹനീഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. അക്രമി തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും അസഭ്യവർഷം ചൊരിഞ്ഞാണ് ആക്രമിച്ചതെന്നും ഹനീഫ് മൊഴി നൽകി.

ബോട്ടിന്റെ മോട്ടർ നശിപ്പിച്ചത്, മർദ്ദനം, ഭീഷണി തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ മുമ്പും ബൈജു പ്രതിയായിട്ടുണ്ട്. ഫോർട്ടുകൊച്ചി മേഖലയിൽ ബൈജുവിന്റെ ഭീഷണി മൂലം നിരവധി കച്ചവടക്കാർ ബുദ്ധിമുട്ടുന്നതായി നാട്ടുകാർ പറയുന്നു.

സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതായും ബൈജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് പതിവായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375325/fort-kochi-fish-vendor-beaten-free-fish-arrest)