---
title: "തലമുടിയുടെ വൈറസ് ബാധയെന്ന് തെറ്റിധരിപ്പിച്ച് സിനിമാ സ്റ്റൈൽ തട്ടിപ്പ്; തലമുണ്ഡനം ചെയ്താൽ പണം നൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചു"
english_title: "Tamil Nadu Fake Virus Scam: Man Arrested For Tricking Women To Shave Hair For Money-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375322/tamil-nadu-fake-virus-scam-hair-shaving-fraud-arrest-2026-new"
published_at: "2026-07-29T14:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c4f265388_tamil-nadu-fake-virus-scam-hair-shaving-fraud-arrest-2026.jpg"
keywords: ["Tamil Nadu News", "Ariyalur", "Hair Shaving Scam", "Fake Government Scheme", "Fraud Arrest", "Salem News"]
---

# തലമുടിയുടെ വൈറസ് ബാധയെന്ന് തെറ്റിധരിപ്പിച്ച് സിനിമാ സ്റ്റൈൽ തട്ടിപ്പ്; തലമുണ്ഡനം ചെയ്താൽ പണം നൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചു

> **Lead Summary:** **സേലം: [** വിദേശത്ത് പടരുന്ന മാരക പകർച്ചവ്യാധി തലമുടിയിലൂടെ പടരുമെന്ന് വിശ്വസിപ്പിച്ച് തമിഴ്നാട്ടിൽ വിചിത്രമായ തട്ടിപ്പ്. തമിഴ് സിനിമയായ ‘സിരുത്തൈ’യിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ സ്ത്രീകളെ കബളിപ്പിച്ച് തലമുണ്ഡനം ചെയ്യിച്ച സംഭവത്തിൽ 39കാരൻ പിടിയിലായി. അരിയലൂർ ജില്ലയിലെ ജയംകൊണ്ടം താലൂക്ക് സ്വദേശിയായ സതീഷ് കുമാറാണ് അറസ്റ്റിലായത്.

## Article Content

**സേലം: [** വിദേശത്ത് പടരുന്ന മാരക പകർച്ചവ്യാധി തലമുടിയിലൂടെ പടരുമെന്ന് വിശ്വസിപ്പിച്ച് തമിഴ്നാട്ടിൽ വിചിത്രമായ തട്ടിപ്പ്. തമിഴ് സിനിമയായ ‘സിരുത്തൈ’യിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ സ്ത്രീകളെ കബളിപ്പിച്ച് തലമുണ്ഡനം ചെയ്യിച്ച സംഭവത്തിൽ 39കാരൻ പിടിയിലായി. അരിയലൂർ ജില്ലയിലെ ജയംകൊണ്ടം താലൂക്ക് സ്വദേശിയായ സതീഷ് കുമാറാണ് അറസ്റ്റിലായത്.

താൻ തഹസിൽദാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ആറ്റൂർ താലൂക്കിലെ ഒരു സ്ത്രീയെ ഫോണിൽ ബന്ധപ്പെട്ടത്. തലമുടിയിലൂടെ പടരുന്ന പുതിയ വൈറസ് ബാധ തടയാൻ സർക്കാർ പ്രത്യേക പദ്ധതി തുടങ്ങിയെന്നും, തല മുണ്ഡനം ചെയ്യുന്ന സ്ത്രീകൾക്ക് 15,000 രൂപയും പുരുഷന്മാർക്ക് 6,000 രൂപയും കോളേജ് വിദ്യാർത്ഥികൾക്ക് 45,000 രൂപയും സാമ്പത്തിക സഹായം നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തു.

ചുരുക്കം ചില ടോക്കണുകൾ മാത്രമേയുള്ളൂ എന്ന് പറഞ്ഞ് ആളുകളെ വേഗത്തിൽ പ്രേരിപ്പിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് പ്രദേശത്തെ ഇരുപതോളം സ്ത്രീകളെ ഇരയായ സ്ത്രീ സംഘടിപ്പിക്കുകയും, ഇതിൽ മൂന്ന് പേർ സലൂണിലെത്തി തല മുണ്ഡനം ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് വാഗ്ദാനം ചെയ്ത പണം ലഭിക്കാതായതോടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടതോടെയുമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസ്സിലായത്.

തുടർന്ന് ആറ്റൂർ താലൂക്ക് ഓഫീസിലെത്തിയപ്പോഴാണ് ഇങ്ങനെയൊരു പദ്ധതിയോ രോഗമോ ഇല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിലെ പ്രാങ്ക് വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇത് ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375322/tamil-nadu-fake-virus-scam-hair-shaving-fraud-arrest-2026-new)