---
title: "ലിങ്ക് ലിമിറ്റഡ് റോക്കറ്റ് സ്പീഡിൽ മാറ്റി ഇൻസ്റ്റഗ്രാം; ഇനി ബയോയിൽ അഞ്ച് ലിങ്കുകൾ വരെ നൽകാം!"
english_title: "Instagram New Update: Add Up to 5 Links in Bio with Titles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375312/instagram-new-update-5-links-in-bio-add-link-feature"
published_at: "2026-07-29T13:46:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69b7fd8b412_instagram-new-update-5-links-in-bio-add-link-feature.jpg"
keywords: ["Instagram Update", "Instagram Bio", "Add Link Feature", "Social Media Marketing", "Creator Tools"]
---

# ലിങ്ക് ലിമിറ്റഡ് റോക്കറ്റ് സ്പീഡിൽ മാറ്റി ഇൻസ്റ്റഗ്രാം; ഇനി ബയോയിൽ അഞ്ച് ലിങ്കുകൾ വരെ നൽകാം!

> **Lead Summary:** ** **തങ്ങളുടെ പ്രൊഫഷണൽ അക്കൗണ്ടുകൾ, ഒഫീഷ്യൽ പേജുകൾ, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയെല്ലാം ഒന്നിച്ച് ഫോളോവേഴ്സിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇൻസ്റ്റഗ്രാം പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇനിമുതൽ ഇൻസ്റ്റഗ്രാം ബയോയിൽ ഒരു ലിങ്കിന് പകരം അഞ്ച് ലിങ്കുകൾ വരെ നേരിട്ട് ചേർക്കാൻ സാധിക്കും.

## Article Content

** **തങ്ങളുടെ പ്രൊഫഷണൽ അക്കൗണ്ടുകൾ, ഒഫീഷ്യൽ പേജുകൾ, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയെല്ലാം ഒന്നിച്ച് ഫോളോവേഴ്സിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇൻസ്റ്റഗ്രാം പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇനിമുതൽ ഇൻസ്റ്റഗ്രാം ബയോയിൽ ഒരു ലിങ്കിന് പകരം അഞ്ച് ലിങ്കുകൾ വരെ നേരിട്ട് ചേർക്കാൻ സാധിക്കും.

പ്രൊഫൈലിൽ പ്രവേശിച്ച് 'ആഡ് ലിങ്ക്' (Add Link) ഓപ്ഷൻ വഴി ആവശ്യമായ ലിങ്കുകൾ നൽകാം. ആവശ്യമെങ്കിൽ ഈ ലിങ്കുകൾക്ക് അനുയോജ്യമായ ശീർഷകങ്ങളും നൽകാവുന്നതാണ്. പ്രൊഫൈലിൽ ചേർത്ത എല്ലാ ലിങ്കുകളും ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കില്ലെങ്കിലും, ആദ്യത്തെ ലിങ്കിനു ശേഷമുള്ള ഭാഗത്ത് മറ്റ് ലിങ്കുകളെക്കുറിച്ചുള്ള സൂചന ഉണ്ടായിരിക്കും.

അതിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താക്കൾക്ക് മുഴുവൻ ലിങ്കുകളും കാണാൻ സാധിക്കും. മുമ്പ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ബയോയിൽ ഒരു ലിങ്ക് മാത്രമാണ് ചേർക്കാൻ അനുവാദമുണ്ടായിരുന്നത്. ഈ പരിമിതി ഒഴിവാക്കിയാണ് കമ്പനി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പുതിയ മാറ്റത്തിലൂടെ യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് അക്കൗണ്ട്, പോർട്ട്ഫോളിയോ തുടങ്ങി വിവിധ ഇടങ്ങളിലേക്ക് ഫോളോവേഴ്സിന് വളരെ എളുപ്പത്തിൽ പ്രവേശനം നേടാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375312/instagram-new-update-5-links-in-bio-add-link-feature)