---
title: "പെരുമഴക്കാലം തിരികെ വരുന്നു; കോഴിക്കോട്, വയനാട്, ഇടുക്കിയിലും യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശങ്ങൾ"
english_title: "Kerala Rain Alert: Yellow Alert in 8 Districts, Heavy Rain Forecast for Next 4 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375302/kerala-rain-alert-yellow-alert-8-districts-bay-depression"
published_at: "2026-07-29T13:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ae287f142_kerala-rain-alert-yellow-alert-8-districts-bay-depression.jpg"
keywords: ["Kerala Weather", "Rain Alert", "IMD", "Yellow Alert", "Wayanad", "Bay of Bengal"]
---

# പെരുമഴക്കാലം തിരികെ വരുന്നു; കോഴിക്കോട്, വയനാട്, ഇടുക്കിയിലും യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശങ്ങൾ

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ ജില്ലകളിൽ വ്യാപകമായി പെയ്യുന്ന മഴ തുടരുന്നതിനിടയിൽ, ജാഗ്രതയുടെ ഭാഗമായി ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ ജില്ലകളിൽ വ്യാപകമായി പെയ്യുന്ന മഴ തുടരുന്നതിനിടയിൽ, ജാഗ്രതയുടെ ഭാഗമായി ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  അടുത്ത നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരും മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരും കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

**ജാഗ്രതാ നിർദ്ദേശങ്ങൾ**

ഇടിമിന്നൽ അതിവതീ അപകടകാരിയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനെടുക്കുന്നതിനൊപ്പം, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.

ഇടിമിന്നൽ എല്ലാപ്പോഴും ദൃശ്യമാകണമെന്നില്ല. അതിനാൽ, ആകാശത്ത് കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി സ്വീകരിക്കേണ്ടതാണ്. മിന്നൽ ദൃശ്യമല്ലെങ്കിലും മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ഒരു കാരണവശാലും വിട്ടുനിൽക്കരുത്.

*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.*

*അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.*

*മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.*

*ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.*

*
*

*
*

*
*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375302/kerala-rain-alert-yellow-alert-8-districts-bay-depression)