---
title: "വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റം; കോഴിക്കോട് ജി-ടെക് വൈബ് കിഡ്‌സും ഇ-ലെസൻസും ലോഞ്ച് ചെയ്തു"
english_title: "G-Tech Launches AI Learning Platforms G-Tech Vibe Kids And E-Lessons In Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375293/g-tech-ai-learning-platforms-launch-kozhikode-vibe-kids-e-lessons"
published_at: "2026-07-29T12:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a8ccf419b_g-tech-ai-learning-platforms-launch-kozhikode-vibe-kids-e-lessons.jpg"
keywords: ["G-Tech Education", "AI Learning", "Vibe Kids", "E-Lessons", "Kozhikode", "STEM"]
---

# വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റം; കോഴിക്കോട് ജി-ടെക് വൈബ് കിഡ്‌സും ഇ-ലെസൻസും ലോഞ്ച് ചെയ്തു

> **Lead Summary:** **കോഴിക്കോട്: [ **വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ തുറന്നുകൊണ്ട് ജി-ടെക് എഡ്യൂക്കേഷന്റെ എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളായ 'ജി-ടെക് വൈബ് കിഡ്‌സ്', 'ജി-ടെക് ഇ-ലെസൻസ് ഡോട്ട് നെറ്റ്' എന്നിവയുടെ ലോഞ്ചിംഗ് കോഴിക്കോട്ട് നടന്നു. ജി-ടെക് സി.എം.ഡി മെഹറൂഫ് മണലൊടിയാണ് പുതിയ പദ്ധതികൾ പരിചയപ്പെടുത്തിയത്.

## Article Content

**കോഴിക്കോട്: [ **വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ തുറന്നുകൊണ്ട് ജി-ടെക് എഡ്യൂക്കേഷന്റെ എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളായ 'ജി-ടെക് വൈബ് കിഡ്‌സ്', 'ജി-ടെക് ഇ-ലെസൻസ് ഡോട്ട് നെറ്റ്' എന്നിവയുടെ ലോഞ്ചിംഗ് കോഴിക്കോട്ട് നടന്നു. ജി-ടെക് സി.എം.ഡി മെഹറൂഫ് മണലൊടിയാണ് പുതിയ പദ്ധതികൾ പരിചയപ്പെടുത്തിയത്.

സി.ബി.എസ്.ഇ, എൻ.ഇ.പി 2020 മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി മൂന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത എഐ അധിഷ്ഠിത ഇൻ്ററാക്ടീവ് ലേണിംഗ് സംവിധാനമാണ് 'ജി-ടെക് വൈബ് കിഡ്‌സ്'.

പരമ്പരാഗത മനഃപാഠ പഠനരീതികളിൽ നിന്ന് മാറി, തത്സമയ കോഗ്‌നിറ്റീവ് മാപ്പിംഗ്, വെർച്വൽ STEM സിമുലേഷനുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളിൽ ക്രിട്ടിക്കൽ തിങ്കിംഗും പ്രോബ്ലം സോൾവിംഗ് ശേഷിയും വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂൾ പാഠ്യപദ്ധതിയുമായും STEM റോബോട്ടിക്‌സ് കിറ്റുകളുമായും സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

ഗണിതം, ശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ സങ്കീർണ്ണ ആശയങ്ങളും സൂത്രവാക്യങ്ങളും യുക്തിപരമായി മനസ്സിലാക്കാൻ സഹായിക്കുന്ന ആധുനിക ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് 'ജി-ടെക് ഇ-ലെസൻസ് ഡോട്ട് നെറ്റ്'.

സ്വയം പഠനത്തിനുള്ള സൗകര്യത്തിനൊപ്പം പരിചയസമ്പന്നരായ അധ്യാപകരുടെ ലൈവ് ക്ലാസുകൾ, സംശയനിവാരണം, വ്യക്തിഗത അക്കാദമിക് സപ്പോർട്ട് എന്നിവയും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും.

ഹോട്ടൽ ടിയാറയിൽ നടന്ന ചടങ്ങിൽ ജി-ടെക് വൈബ് കിഡ്സിന്റെ പ്രകാശനം ജി-ടെക് ഇ-ലെസൻസിന്റെ പ്രകാശനം ഫാത്തിമ തഹലിയ എം.എൽ.എ നിർവഹിച്ചു. കഴിഞ്ഞ 25 വർഷമായി ആഗോള വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ജി-ടെക് എഡ്യൂക്കേഷൻ, നിലവിൽ 23 രാജ്യങ്ങളിലായി 817-ലധികം പരിശീലന കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പിന്തുണ നൽകുന്നത്.

ഇതോടൊപ്പം, ജി.സി.സി രാജ്യങ്ങളിൽ പുതിയ ട്രെൻഡായ ജി.സി.സി വാറ്റ് ആൻഡ് കോർപ്പറേറ്റ് ടാക്സ് കോഴ്സിന്റെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് റാസിക് ഹമീദ് കോഴ്സ് ലോഞ്ച് ചെയ്തു. ഗൾഫ് മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഈ കോഴ്സ് കൂടുതൽ അവസരങ്ങൾ തുറന്നുനൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തിൽ ജി-ടെക് മാർക്കറ്റിംഗ് മാനേജർ അൻവർ സാദിക്, എച്ച്.ഒ.ഡി ജോസഫ് തോമസ്,ജിഎം നന്ദകുമാർ എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375293/g-tech-ai-learning-platforms-launch-kozhikode-vibe-kids-e-lessons)