---
title: "ശ്രദ്ധിക്കണേ...! വയനാട്ടിൽ കനത്ത മഴ; ടൂറിസം കേന്ദ്രങ്ങൾക്കും ക്വാറികൾക്കും നിരോധനം, ദുരന്തസാധ്യതാ മേഖലകളിൽ ജാഗ്രത"
english_title: "Wayanad Heavy Rain Alert: Tourist Spots, Quarries, Trekking Banned, Collector Issues Order"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375290/wayanad-heavy-rain-tourist-ban-collector-order-"
published_at: "2026-07-29T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69a5ac3c791_wayanad-heavy-rain-tourist-ban-collector-order.jpg"
keywords: ["Wayanad Rain", "Kerala Weather", "Tourist Ban", "Landslide Alert", "Wayanad Collector"]
---

# ശ്രദ്ധിക്കണേ...! വയനാട്ടിൽ കനത്ത മഴ; ടൂറിസം കേന്ദ്രങ്ങൾക്കും ക്വാറികൾക്കും നിരോധനം, ദുരന്തസാധ്യതാ മേഖലകളിൽ ജാഗ്രത

> **Lead Summary:** **വയനാട്: ** ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ക്വാറികൾക്കും കർശന നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാഹസിക വിനോദസഞ്ചാര മേഖലകൾ, ട്രക്കിംഗ്, ജില്ലയിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം എന്നിവയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ ഡി.ആർ. മേഘശ്രീയുടെ ഉത്തരവ് പ്രകാരം താൽക്കാലികമായി നിർത്തിവച്ചത്.

## Article Content

**വയനാട്: ** ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ക്വാറികൾക്കും കർശന നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാഹസിക വിനോദസഞ്ചാര മേഖലകൾ, ട്രക്കിംഗ്, ജില്ലയിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം എന്നിവയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ ഡി.ആർ. മേഘശ്രീയുടെ ഉത്തരവ് പ്രകാരം താൽക്കാലികമായി നിർത്തിവച്ചത്.

ഹോംസ്റ്റേകളും റിസോർട്ടുകളും കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും ആളുകളെ ആവശ്യമെങ്കിൽ മാറ്റാൻ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ടൗൺഷിപ്പ് നിർമ്മാണ മേഖലയിൽ മണ്ണൊലിപ്പ് ഭീഷണിയുള്ള പ്രദേശത്തെ കുടുംബങ്ങളെ മാറ്റുന്നതിന് കൽപറ്റ നഗരസഭ സെക്രട്ടറിമാരും ചീഫ് ഓപ്പറേറ്റിങ് ഓഫീസറും സംയുക്തമായി നടപടി സ്വീകരിക്കണം.

നിരോധന ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു. അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പിടിയിലമർന്ന് കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് അധികൃതർ നൽകുന്ന അലേർട്ട്.

ഇന്ന് (ബുധനാഴ്ച): പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

വ്യാഴാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അലർട്ട്.

വെള്ളിയാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ കനക്കും.

ശനിയാഴ്ച: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രധാന ജില്ലകളിലടക്കം (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ഉൾപ്പെടെ) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുവരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും, തുടർന്ന് ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375290/wayanad-heavy-rain-tourist-ban-collector-order-)