---
title: "  അവൾ എന്നോട് മാത്രം മിണ്ടിയാൽ മതി...! പെൺസുഹൃത്തിനൊപ്പം സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; കലിപ്പൻ ചേട്ടൻ പിടിയിൽ "
english_title: "Kollam Stabbing: Youth Attacked for Talking to Girlfriend, 1 Arrested in Anchal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375286/kollam-anchal-youth-stabbed-talking-girlfriend-arrest"
published_at: "2026-07-29T12:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699f1c08b24_kollam-anchal-youth-stabbed-talking-girlfriend-arrest.jpg"
keywords: ["Kollam Crime", "Anchal Stabbing", "Kerala News", "Youth Attacked"]
---

#   അവൾ എന്നോട് മാത്രം മിണ്ടിയാൽ മതി...! പെൺസുഹൃത്തിനൊപ്പം സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; കലിപ്പൻ ചേട്ടൻ പിടിയിൽ 

> **Lead Summary:** **കൊല്ലം: **പെൺസുഹൃത്തിനൊപ്പം സംസാരിച്ചു നിന്നതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിൽ ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. സംഭവത്തിൽ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്‌നേഷിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊല്ലം: **പെൺസുഹൃത്തിനൊപ്പം സംസാരിച്ചു നിന്നതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിൽ ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. സംഭവത്തിൽ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്‌നേഷിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയം കോണത്ത് ജങ്‌ഷനു സമീപമായിരുന്നു നാടകീയ സംഭവങ്ങൾ. ഓട്ടോറിക്ഷയിൽ എത്തിയ വിഘ്നേഷ്, തന്റെ പെൺസുഹൃത്തിനൊപ്പം വിനിൽ സംസാരിക്കുന്നത് കണ്ട് പ്രകോപിതനാവുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ വിനിലിനെ തള്ളിയിട്ട ശേഷം കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

നെഞ്ചിനും കഴുത്തിനും ഗുരുതരമായി കുത്തേറ്റ് റോഡിൽ വീണ വിനിലിനെ നാട്ടുകാർ ഉടൻതന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വീടിനു സമീപത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375286/kollam-anchal-youth-stabbed-talking-girlfriend-arrest)