---
title: "സാധാരണക്കാരുടെ വിവാഹ സ്വപ്നങ്ങൾക്ക് ആശ്വാസം; സ്വർണവില കുത്തനെ കുറഞ്ഞു...!"
english_title: "Gold Price Today in Kerala: Drops by Rs 480 per Sovereign, Rs 60 per Gram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375278/gold-price-kerala-today-july-29-down-480-per-sovereign-"
published_at: "2026-07-29T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699d7fc1c21_gold-price-kerala-today-july-29-down-480-per-sovereign-.jpg"
keywords: ["Gold Price Kerala", "Gold Rate Kozhikode", "Silver Price", "Spot Gold"]
---

# സാധാരണക്കാരുടെ വിവാഹ സ്വപ്നങ്ങൾക്ക് ആശ്വാസം; സ്വർണവില കുത്തനെ കുറഞ്ഞു...!

> **Lead Summary:** **കോഴിക്കോട്: ** സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും കല്യാണ സ്വപ്നങ്ങൾക്ക് അല്പം ആശ്വാസമായി സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 13,155 രൂപയും പവന് 1,05,240 രൂപയുമായി കുറഞ്ഞു.

## Article Content

**കോഴിക്കോട്: ** സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും കല്യാണ സ്വപ്നങ്ങൾക്ക് അല്പം ആശ്വാസമായി സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 13,155 രൂപയും പവന് 1,05,240 രൂപയുമായി കുറഞ്ഞു.

ഇന്നലെ ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,215 രൂപയും പവന് 1,240 രൂപ കുറഞ്ഞ് 1,05,720 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 11.46 ഡോളർ കുറഞ്ഞ് 4,026.28 ഡോളറായി (0.28 ശതമാനം ഇടിവ്) എത്തിയിട്ടുണ്ട്. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയിൽ തുടരുന്നു.

തിങ്കളാഴ്ച സ്വർണം ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടി ഒരു ഗ്രാമിന് 13,370 ഉം പവന് 1,06,960 ഉം ആയിരുന്നു വിപണി വില. ഈ വർഷം ജനുവരി 29 നായിരുന്നു കേരളത്തിൽ സ്വർണവില സർക്കാല റെക്കോഡിൽ എത്തിയത്; അന്ന് ഒരു പവന്റെ വില 1,31,160 രൂപയായിരുന്നു.

സ്വർണവിലയുടെ മുന്നോട്ടുള്ള കുതിപ്പ് ഇനി പൂർണ്ണമായും അമേരിക്കൻ സാമ്പത്തിക കളത്തിലേക്കാണ് ഉറ്റുനോക്കുന്നത്. യു.എസ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണ്ണായക പണനയ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കുകയാണ്. അടിസ്ഥാന പലിശനിരപ്പിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് പ്രവചനമെങ്കിലും, ഇത് ഡോളറിനും ബോണ്ട് യീൽഡിനും തിരിച്ചടിയായി മാറുമെന്നത് സ്വർണത്തിന് വലിയ തോതിൽ അനുകൂലമാണ്. ഈ ആഘാതത്തിൽ യു.എസ്. ഡോളർ സൂചിക താഴ്ന്നതോടെ, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്വർണവില ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375278/gold-price-kerala-today-july-29-down-480-per-sovereign-)