---
title: "'മൈക്രോസ്കോപ്പ് വെച്ച് നോക്കുന്നതാണ് പ്രശ്നം, താൻ മകന്റെ ഭാര്യക്ക് മാത്രം എന്ന് പറഞ്ഞിട്ടില്ല, മക്കൾക്ക് എന്നുകൂടി പറഞ്ഞിരുന്നു';  വിവാദ പരാമർശത്തിൽ  വി.ഡി. സതീശൻ"
english_title: "VD Satheesan Clarifies Remarks on Traditional Food, Denies Sexist Allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375273/vd-satheesan-clarifies-sexist-remarks-traditional-food"
published_at: "2026-07-29T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69991e323fb_vd-satheesan-clarifies-sexist-remarks-traditional-food.jpg"
keywords: ["VD Satheesan", "Kerala CM", "Sexist Remarks", "Pampa Literary Fest", "Chengannur"]
---

# 'മൈക്രോസ്കോപ്പ് വെച്ച് നോക്കുന്നതാണ് പ്രശ്നം, താൻ മകന്റെ ഭാര്യക്ക് മാത്രം എന്ന് പറഞ്ഞിട്ടില്ല, മക്കൾക്ക് എന്നുകൂടി പറഞ്ഞിരുന്നു';  വിവാദ പരാമർശത്തിൽ  വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: ** പരമ്പരാഗത ഭക്ഷണത്തെക്കുറിച്ചുള്ള പരാമർശം സ്ത്രീവിരുദ്ധമാണെന്ന വിമർശനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. താൻ മകന്റെ ഭാര്യക്ക് മാത്രം എന്ന് പറഞ്ഞിട്ടില്ല, മക്കൾക്ക് എന്നുകൂടി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മക്കൾ എന്നതിൽ സ്ത്രീയും പുരുഷനും ഉൾപ്പെടുന്നുണ്ടെന്നും സതീശൻ ചോദിച്ചു.

## Article Content

**തിരുവനന്തപുരം: ** പരമ്പരാഗത ഭക്ഷണത്തെക്കുറിച്ചുള്ള പരാമർശം സ്ത്രീവിരുദ്ധമാണെന്ന വിമർശനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. താൻ മകന്റെ ഭാര്യക്ക് മാത്രം എന്ന് പറഞ്ഞിട്ടില്ല, മക്കൾക്ക് എന്നുകൂടി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മക്കൾ എന്നതിൽ സ്ത്രീയും പുരുഷനും ഉൾപ്പെടുന്നുണ്ടെന്നും സതീശൻ ചോദിച്ചു.

14-ാമത് 'പംപ' സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെ അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കല ഉൾപ്പെടെയുള്ള പരമ്പരാഗത രീതികൾ ആരും അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നില്ലെന്നും ചില അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങൾ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ പറഞ്ഞുകൊടുക്കണമെന്നുമായിരുന്നു പരാമർശം.

എന്നാൽ ഇത് സ്ത്രീവിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. താൻ പ്രസംഗത്തിൽ ആദ്യം പറഞ്ഞത് അമ്മമാർ മക്കൾക്ക് പകർന്നു നൽകണമെന്നാണ്. മക്കൾ എന്ന് പറയുന്നത് പെൺമക്കൾ മാത്രമായി എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മക്കൾക്കും കൊടുക്കണം, വീട്ടിലേക്ക് പുതുതായി വരുന്ന ആൾ എന്ന നിലയിൽ മകന്റെ ഭാര്യക്കും കൊടുക്കണം എന്നാണ് താൻ പറഞ്ഞത്. അതിൽ എന്ത് സ്ത്രീവിരുദ്ധതയാണുള്ളതെന്നും, കുറച്ച് ആളുകൾ മൈക്രോസ്‌കോപ് ലെൻസ് വെച്ച് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375273/vd-satheesan-clarifies-sexist-remarks-traditional-food)