---
title: "പാലേരി രമേശന് അന്ത്യ യാത്രമൊഴി നൽകാൻ പിണറായിയും ബിനോയ് വിശ്വവും ഐസക്കും"
english_title: "Pinarayi, Binoy Viswam, Thomas Isaac Pay Tribute to Paleri Rameshan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375264/pinarayi-binoy-isaac-pay-tribute-paleri-rameshan-new"
published_at: "2026-07-29T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698e1199697_pinarayi-binoy-isaac-pay-tribute-paleri-rameshan.jpg"
keywords: ["Pinarayi Vijayan", "Binoy Viswam", "Thomas Isaac", "Uralungal", "Kozhikode", "Rameshan Paleri"]
---

# പാലേരി രമേശന് അന്ത്യ യാത്രമൊഴി നൽകാൻ പിണറായിയും ബിനോയ് വിശ്വവും ഐസക്കും

> **Lead Summary:** ** കോഴിക്കോട് ( മടപ്പള്ളി) : **കേരളത്തിൻ്റെ വികസനത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ കരുത്തിലെ തൊഴിലാളി കരുത്തിൽ ആധുനീക തയുടെ മുഖം സമ്മാനിച്ച പാലേരി രമേശന് അന്ത്യ യാത്രമൊഴി നൽകാൻ പിണറായിയും ബിനോയ് വിശ്വവും ഐസക്കും മടപ്പള്ളിയിലെ വീട്ടിലെത്തി.

## Article Content

** കോഴിക്കോട് ( മടപ്പള്ളി) : **കേരളത്തിൻ്റെ വികസനത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ കരുത്തിലെ തൊഴിലാളി കരുത്തിൽ ആധുനീക തയുടെ മുഖം സമ്മാനിച്ച പാലേരി രമേശന് അന്ത്യ യാത്രമൊഴി നൽകാൻ പിണറായിയും ബിനോയ് വിശ്വവും ഐസക്കും മടപ്പള്ളിയിലെ വീട്ടിലെത്തി.

ഊരാളുങ്കലിൻ്റെ മാർഗദീപമായി അണഞ്ഞ പാലേരി രമേശനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു. മടപ്പള്ളിയുടെ സാഗര തീരത്തെ വീട്ടുമുറ്റത്ത് പതിവ് പോലെ സൗമ്യനായി അദ്ദേഹം മയങ്ങി കിടക്കുമ്പോൾ അന്ത്യ യാത്രാമൊഴി നൽകാനുള്ള നിലക്കാത്ത ജനപ്രവാഹം.

ഇതേ തുടർന്ന് സംസ്‌കാര ചടങ്ങ് ഒരു മണിക്കൂർ നീട്ടി. പൊതു ദർശനം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ തുടരും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സത്യൻ മൊകേരി , എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ, കെ.കെ രമ എംഎൽഎ, കെ.പി മോഹനൻ എംഎൽ എ ,മേഘാലയ ചീഫ് സെക്രട്ടറി ഷെക്കീൽ അഹമ്മദ്, നടി രേവതി , മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ കേരളത്തിലെ പ്രമുഖർ പാലേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് ചിറകുകളേകിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊ സൈറ്റിയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത സഹകരണപ്രസ്ഥാനത്തിന്റെ അധികായൻ പാലേരി രമേശന് ഇന്നലെ കോഴിക്കോടിന്റെ മണ്ണിൽ ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.

രമേശന്റെ അകാലത്തിലുള്ള വേർപാട് ഊരാളുങ്കൽ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രമേശന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ഉറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

വ്യക്തിപരമായി സഹോദരതുല്യമായ സ്നേഹം എക്കാലത്തും സൂക്ഷിച്ചിരുന്ന ഒരാളാണ് നഷ്ടമായതെന്ന് എം.എൽ.എ കെ.കെ. രമ . അനുസ്മരിച്ചു. ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ രമേശൻ പാലേരിയുടെ നേതൃപാടവത്തിനും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണത്തിനും ഇടപെടലുകൾക്കും തന്നെയാണ് മുഖ്യപങ്ക്.

കേരളത്തിൻ്റെ ഭൗതിക സൗകര്യങ്ങളുടെ വികാസത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. നിർമ്മാണ മേഖലയിൽ മാത്രമല്ല ഐടി വികസനം , വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകൾ തുടങ്ങി സൊസൈറ്റിയുടെ ഇടപെടൽ മേഖലകളിൽ ഈ കാലയളവിൽ വന്ന വൈവിധ്യവൽക്കരണവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഫലമാണ്.

രോഗബാധയുമായി മല്ലിടുമ്പോഴും തന്റെ കർമ്മമണ്ഡലങ്ങളിൽ സജീവമായി തുടരാൻ അദ്ദേഹം കാണിച്ച മനക്കരുത്ത് ഏവർക്കും മാതൃകയാണ്. കേവലം ഒരു സഹകാരി എന്നതിലുപരി, വടകരയിലെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. പ്രതിസന്ധി നേരിടുന്ന സാധാരണ മനുഷ്യരെ ചേർത്തുപിടിച്ച വലിയൊരു മനുഷ്യസ്നേഹിയെയാണ് വടകരയ്ക്ക് നഷ്ടമായതെന്നും കെ കെ രമ കുറിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375264/pinarayi-binoy-isaac-pay-tribute-paleri-rameshan-new)