---
title: "12 PM: പൊതു ദർശനം നീട്ടി; പാലേരി രമേശനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു "
english_title: "Paleri Rameshan Funeral: Public Viewing Extended Till 12 PM, Thousands Pay Tribute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375260/paleri-rameshan-funeral-public-viewing-extended-kozhikode-new-"
published_at: "2026-07-29T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698c1aefa93_paleri-rameshan-funeral-public-viewing-extended-kozhikode.jpg"
keywords: ["Uralungal", "Kozhikode", "Madappally", "Pinarayi Vijayan", "Funeral", "Rameshan Paleri"]
---

# 12 PM: പൊതു ദർശനം നീട്ടി; പാലേരി രമേശനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു 

> **Lead Summary:** **കോഴിക്കോട് (മടപ്പള്ളി) : **ഊരാളുങ്കലിൻ്റെ മാർഗദീപമായി അണഞ്ഞ പാലേരി രമേശനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു. മടപ്പള്ളിയുടെ സാഗര തീരത്തെ വീട്ടുമുറ്റത്ത് പതിവ് പോലെ സൗമ്യനായി അദ്ദേഹം മയങ്ങി കിടക്കുമ്പോൾ അന്ത്യ യാത്രാമൊഴി നൽകാനുള്ള നിലക്കാത്ത ജനപ്രവാഹം.

## Article Content

**കോഴിക്കോട് (മടപ്പള്ളി) : **ഊരാളുങ്കലിൻ്റെ മാർഗദീപമായി അണഞ്ഞ പാലേരി രമേശനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു. മടപ്പള്ളിയുടെ സാഗര തീരത്തെ വീട്ടുമുറ്റത്ത് പതിവ് പോലെ സൗമ്യനായി അദ്ദേഹം മയങ്ങി കിടക്കുമ്പോൾ അന്ത്യ യാത്രാമൊഴി നൽകാനുള്ള നിലക്കാത്ത ജനപ്രവാഹം.

ഇതേ തുടർന്ന് സംസ്‌കാര ചടങ്ങ് ഒരു മണിക്കൂർ നീട്ടി. പൊതു ദർശനം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ തുടരും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സത്യൻ മൊകേരി , എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ, കെ.കെ രമ എംഎൽഎ, കെ.പി മോഹനൻ എംഎൽ എ ,മേഘാലയ ചീഫ് സെക്രട്ടറി ഷെക്കീൽ അഹമ്മദ്, നടി രേവതി , മുല്ലപ്പള്ളി രാമചന്ദ്രൻ, തോമസ് ഐസക്ക്, നടൻ സുശീൽ കുമാർ  ഉൾപ്പെടെ കേരളത്തിലെ പ്രമുഖർ പാലേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് ചിറകുകളേകിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊ സൈറ്റിയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത സഹകരണപ്രസ്ഥാനത്തിന്റെ അധികായൻ പാലേരി രമേശന് ഇന്നലെ കോഴിക്കോടിന്റെ മണ്ണിൽ ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375260/paleri-rameshan-funeral-public-viewing-extended-kozhikode-new-)