---
title: "ചില്ലറ പുള്ളികളൊന്നുമല്ല...! അധ്യാപികമാരുടെ വലയത്തിൽ കൂടുതൽ പേർ? വടകര എം.ഡി.എം.എ കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്"
english_title: "Vadakara MDMA Case: 3 BRC Teachers Arrested, Probe Expands to Bengaluru and Mangaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375241/vadakara-mdma-case-3-brc-teachers-arrested-probe-expands-to-bengaluru-and-mangaluru-"
published_at: "2026-07-29T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697899799b1_vadakara-mdma-case-3-brc-teachers-arrested-probe-expands-to-bengaluru-and-mangaluru.jpg"
keywords: ["Vadakara MDMA", "BRC Teacher", "Bengaluru Drugs", "SIT", "NDPS"]
---

# ചില്ലറ പുള്ളികളൊന്നുമല്ല...! അധ്യാപികമാരുടെ വലയത്തിൽ കൂടുതൽ പേർ? വടകര എം.ഡി.എം.എ കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

> **Lead Summary:** **വടകര: **വടകര** **എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികളുടെ പണമിടപാടുകളും ലഹരി ബന്ധങ്ങളും അന്വേഷിച്ച് പോലീസ്. കേസിൽ ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. 

## Article Content

**വടകര: **വടകര** **എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികളുടെ പണമിടപാടുകളും ലഹരി ബന്ധങ്ങളും അന്വേഷിച്ച് പോലീസ്. കേസിൽ ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. 

പേരാമ്പ്ര ബി.ആർ.സി. ട്രെയിനറായ നീഷ്മ, ജിജിൻ കുര്യാക്കോസ്, കാവ്യ, കീർത്തന എന്നിവരാണ് ലഹരി ഇടപാടിൽ അറസ്റ്റിലായത്. പ്രതികൾക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം. യുവതികളുടെ വലയത്തിൽ കൂടുതൽ പേർ ഉൾപെട്ടിണ്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

ലഹരി സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ മാത്രമാണ് ഇവർക്ക് ബന്ധമെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, നീഷ്മയെ ചോദ്യം ചെയ്തതോടെ ഇവർ എം.ഡി.എം.എ ഉപയോഗിക്കുന്നവരാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള സൗഹൃദങ്ങളാണ് ഇവരെ ലഹരി മാഫിയയുമായി അടുപ്പിച്ചത്.

കാവ്യ, കീർത്തന, റിസ്വാൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്.ഐ.ടി വടകര എൻ.ഡി.പി.എസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ സന്ദേശങ്ങളും ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ച കോഡുകളും പോലീസ് പരിശോധിച്ചു വരികയാണ്. കൂടുതൽ പേർ യുവതികളുടെ വലയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സൂചന.

അതേസമയം വടകരയിലെ എംഡിഎംഎ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ മൂന്നാമത്തെ അധ്യാപികയ്ക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് കർശന നടപടി. ബിആർസിയിലെ അധ്യാപിക നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ഇന്നലെ ഉച്ചയോടെയാണ് പേരാമ്പ്ര സ്വദേശിനിയായ നീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് നീഷ്മ സഹായം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375241/vadakara-mdma-case-3-brc-teachers-arrested-probe-expands-to-bengaluru-and-mangaluru-)