---
title: "തലയില്‍ ചക്ക വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "Palakkad Man Dies After Jackfruit Falls on Head While Harvesting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375211/palakkad-man-dies-jackfruit-falls-on-head-kongad"
published_at: "2026-07-28T21:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68d9a49e7e2_palakkad-man-dies-jackfruit-falls-on-head-kongad.jpg"
keywords: ["Death News", "Accident Death", "Palakkad News", "Jackfruit Accident"]
---

# തലയില്‍ ചക്ക വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** പാലക്കാട്: ഉയരമുള്ള പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ തലയിൽ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടിൽ വീട്ടിൽ ശശി ആണ് മരിച്ചത്. 45 വയസ്സായിരുന്നു.

## Article Content

പാലക്കാട്: ഉയരമുള്ള പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ തലയിൽ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടിൽ വീട്ടിൽ ശശി ആണ് മരിച്ചത്. 45 വയസ്സായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടുവളപ്പിലെ ഉയരമുള്ള പ്ലാവിൽ നിന്ന് മുളയുടെ തോട്ടി ഉപയോഗിച്ച് ചക്ക ഇടുകയായിരുന്നു ശശി. ഈ സമയം പെട്ടെന്ന് ഒരു ചക്ക അടർന്നു വീണ് ശശിയുടെ തലയിൽ നേരിട്ട് പതിക്കുകയായിരുന്നു.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ശശിയെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചായിരുന്നു ചികിത്സ.

എന്നാൽ ചികിത്സയോട് ശരീരം പ്രതികരിക്കാത്തതിനെ തുടർന്ന് ഇന്ന് ശശി മരണത്തിന് കീഴടങ്ങി. അപ്രതീക്ഷിതമായുണ്ടായ അപകടം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375211/palakkad-man-dies-jackfruit-falls-on-head-kongad)