---
title: "വാണിമേൽ പഞ്ചായത്തിലെ 29  വീടുകൾക്ക്  നിർമ്മാണ അനുമതി പുന:സ്ഥാപിച്ച് കലക്ടർ "
english_title: "Vanimal Panchayat Construction Ban Lifted: Collector Approves 29 Houses in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375209/vanimal-panchayat-construction-ban-lifted-collector-approval-29-houses-new"
published_at: "2026-07-28T21:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68cf8e0854f_vanimal-panchayat-construction-ban-lifted-collector-approval-29-houses.jpg"
keywords: ["Vanimal Panchayat", "Kozhikode Collector", "M S Madhavikutty", "Vilangad Landslide"]
---

# വാണിമേൽ പഞ്ചായത്തിലെ 29  വീടുകൾക്ക്  നിർമ്മാണ അനുമതി പുന:സ്ഥാപിച്ച് കലക്ടർ 

> **Lead Summary:** കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിർമ്മാണ നിയന്ത്രണത്തെ തുടർന്ന് നിലച്ച വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 29 വീടുകളുടെ നിർമ്മാണത്തിന് അനുമതി നൽകി കളക്ടർ . കളക്ടരുടെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് മലയോര ജനതയ്ക്ക് നൽകിയിട്ടുള്ളത്.

## Article Content

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിർമ്മാണ നിയന്ത്രണത്തെ തുടർന്ന് നിലച്ച വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 29 വീടുകളുടെ നിർമ്മാണത്തിന് അനുമതി നൽകി കളക്ടർ . കളക്ടരുടെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് മലയോര ജനതയ്ക്ക് നൽകിയിട്ടുള്ളത്.

വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ 29 വീടുകൾക്കാണ് ജില്ലാ കലക്ടർ നിർമ്മാണ അനുമതി നൽകിയത്. മാസങ്ങളായി കെട്ടിക്കിടന്ന അപേക്ഷകളിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. നിർമ്മാണ അനുമതി ലഭിക്കാത്തതിനാൽ ലൈഫ് പദ്ധതി ഗുണഭോക്താക്കൾ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾ കടുത്ത ദുരിതത്തിലായിരുന്നു.

വീട് നിർമ്മിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ വിഷയം ഉയർത്തി ജൂലൈ 30 ന് കലക്ടറുടെ ചേമ്പറിന് മുന്നിൽ ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സത്യാഗ്രഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കലക്ടറുടെ അനുകൂല തീരുമാനം ഉണ്ടായത്.

> വീടുകളുടെ നിർമ്മാണ നിരോധനം പിൻവലിച്ച കലക്ടറുടെ നടപടി ഏറെ ആശ്വാസകരമാണെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ അറിയിച്ചു. "ഏറെ മുറവിളികൾക്കൊടുവിലാണ് അനുമതി ലഭിച്ചത്. ഇനി മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും" എന്നും അദ്ദേഹം പറഞ്ഞു.

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് മലയോര മേഖലയിൽ നിർമ്മാണങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നം കണക്കിലെടുത്ത് 29 വീടുകൾക്ക് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എന്നാൽ പുതുതായി വീടുകളോ കെട്ടിടങ്ങളോ നിർമ്മിക്കാനും നിലവിൽ അനുവധിയില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375209/vanimal-panchayat-construction-ban-lifted-collector-approval-29-houses-new)