---
title: "   വെളുത്തുള്ളി കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കൂ..."
english_title: "7 Health Benefits of Garlic: Immunity, Heart Health and Detox"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375191/health-benefits-of-garlic-malayalam"
published_at: "2026-07-28T17:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68a0047689f_health-benefits-of-garlic-malayalam.jpg"
keywords: ["Garlic Benefits", "Veluthulli", "Immunity Booster", "Heart Health", "Natural Antibiotic", "Ayurveda"]
---

#    വെളുത്തുള്ളി കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കൂ...

> **Lead Summary:** ** ** വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്. രുചി കൂട്ടാൻ മാത്രമല്ല, ധാരാളം ഔഷധഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഇതിലുണ്ട്. വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങൾ താഴെ പറയുന്നവയാണ്.

## Article Content

** ** വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്. രുചി കൂട്ടാൻ മാത്രമല്ല, ധാരാളം ഔഷധഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഇതിലുണ്ട്. വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങൾ താഴെ പറയുന്നവയാണ്.

**പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: **വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ  എന്ന ഘടകം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ഇത് ആശ്വാസം തരും.

**ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: **രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

**ദഹനം മെച്ചപ്പെടുത്തുന്നു: **ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

**ശരീരത്തിലെ വിഷാംകം പുറന്തള്ളുന്നു:** കരളിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

**ചർമ്മത്തിന്റെ ആരോഗ്യം: **ഇതിന്റെ ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു തടയാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.

**എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:** വെളുത്തുള്ളി കഴിക്കുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കാനും അതുവഴി എല്ലുകളുടെ ബലം കൂട്ടാനും ഓസ്റ്റിയോപൊറോസിസ് (എല്ല് തേയ്മാനം) പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കും.

**തടി കുറയ്ക്കാൻ സഹായിക്കുന്നു: **ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. ഇത് കൊഴുപ്പ് എരിച്ചുകളയാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഫലപ്രദമാണ്.

**തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു:** വെളുത്തുള്ളിയിലുള്ള ആന്റിഓക്‌സിഡന്റുകൾ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന അൽഷിമേഴ്സ്, ഡിെൻഷ്യ തുടങ്ങിയ ഓർമ്മക്കുറവ് സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375191/health-benefits-of-garlic-malayalam)