---
title: "അരുംകൊലയ്ക്ക് പിന്നിൽ മകൻ; കടുത്തുരുത്തിയിലെ വയോധികന്റെ മരണം കൊലപാതകം, പിതാവിനെ മകൻ ചവിട്ടികൊന്നതെന്ന് പൊലീസ് "
english_title: "Kottayam Kaduthuruthy Man Kills 80 Year Old Father Over Property Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375190/kottayam-kaduthuruthy-son-kills-father-property-dispute"
published_at: "2026-07-28T17:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a689f28b9bce_kottayam-kaduthuruthy-son-kills-father-property-dispute.jpg"
keywords: ["Kottayam", "Kaduthuruthy Murder", "Property Dispute", "Arrest"]
---

# അരുംകൊലയ്ക്ക് പിന്നിൽ മകൻ; കടുത്തുരുത്തിയിലെ വയോധികന്റെ മരണം കൊലപാതകം, പിതാവിനെ മകൻ ചവിട്ടികൊന്നതെന്ന് പൊലീസ് 

> **Lead Summary:** **കോട്ടയം: ക**ടുത്തുരുത്തിയിൽ 80കാരനായ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകൻ ചവിട്ടി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മാന്നാർ മൂർക്കാട്ട് സ്വദേശി മാത്യു ആണ് മരിച്ചത്. ജൂലൈ 25-നാണ് സംഭവം.

## Article Content

**കോട്ടയം: ക**ടുത്തുരുത്തിയിൽ 80കാരനായ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകൻ ചവിട്ടി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മാന്നാർ മൂർക്കാട്ട് സ്വദേശി മാത്യു ആണ് മരിച്ചത്. ജൂലൈ 25-നാണ് സംഭവം.

വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിലാണ് മാത്യുവിനെ കണ്ടെത്തിയത്.സംഭവത്തിൽ മാത്യുവിന്റെ മകൻ എബിയെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇരുവരും സ്ഥിരമായി ഇതേ വിഷയത്തിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. തർക്കം രൂക്ഷമായപ്പോൾ എബി പിതാവിനെ ചവിട്ടുകയായിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ മാത്യു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ മകൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എബിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375190/kottayam-kaduthuruthy-son-kills-father-property-dispute)