---
title: "ഇൻസ്റ്റഗ്രാം വഴി ഫോൺ ട്രേസ് ചെയ്തു; ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തിയത് പൂനെയിൽ നിന്ന് "
english_title: "12 Year Old Girl Missing From Aluva Found In Pune Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375184/aluva-missing-girl-found-pune-railway-station"
published_at: "2026-07-28T17:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a689960964df_aluva-missing-girl-found-pune-railway-station.jpg"
keywords: ["Aluva", "Missing Girl", "Pune", "Kerala Police", "Railway Police", "Instagram Tracking", "Kochi"]
---

# ഇൻസ്റ്റഗ്രാം വഴി ഫോൺ ട്രേസ് ചെയ്തു; ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തിയത് പൂനെയിൽ നിന്ന് 

> **Lead Summary:** കൊച്ചി: **[**ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി. പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ആലുവ പൊലീസ് സംഘം പൂനെയിൽ എത്തിയിരുന്നു. റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ആണ് കുട്ടിയെ കിട്ടിയത്.

## Article Content

കൊച്ചി: **[**ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി. പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ആലുവ പൊലീസ് സംഘം പൂനെയിൽ എത്തിയിരുന്നു. റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ആണ് കുട്ടിയെ കിട്ടിയത്.

ആലുവ പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

 അന്വേഷണ പുരോഗതിയിൽ അതൃപ്തി അറിയിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. പൊലീസ് വിവരങ്ങൾ പങ്കുവയ്ക്കുന്നില്ല എന്നും കുടുംബം ആരോപിച്ചിരുന്നു . കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും വലിയ പുരോഗതി ഉണ്ടായിട്ടില്ല. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ ഫോൺ ഇടയ്ക്കിടെ ഓണായിരുന്നു. ആദ്യം കാസർകോട്, പിന്നീട് മംഗലാപുരം, ഒടുവിൽ മുംബൈ എന്നിവിടങ്ങളിലാണ് ഫോണിന്റെ സിഗ്നൽ ലഭിച്ചത്. എന്നാൽ ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫാകുന്നത് അന്വേഷണത്തിന് വലിയ തടസ്സമാകുന്നുണ്ട്.

ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങാനായി ആണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. വൈകുന്നേരമായിട്ടും കുട്ടി എത്താതായതോടെ കുടുംബം സ്വന്തം നിലയിൽ തിരച്ചിൽ നടത്തി.ആദ്യം ഫോൺ പൂർണമായും സ്വിച്ച് ഓഫായിരുന്നു. കാണാതായി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ഫോൺ ആദ്യമായി ഓണായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375184/aluva-missing-girl-found-pune-railway-station)