---
title: "നാടകീയ രംഗങ്ങൾ...! എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്"
english_title: "Delhi Police at AKG Bhavan to Arrest SFI Leader Aishi Ghosh Over Jantar Mantar Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375181/delhi-police-aishi-ghosh-arrest-jantar-mantar-protest"
published_at: "2026-07-28T16:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6891bea6f88_delhi-police-aishi-ghosh-arrest-jantar-mantar-protest.jpg"
keywords: ["Aishi Ghosh", "SFI", "Jantar Mantar Protest", "Delhi Police", "AKG Bhavan", "CPI(M)", "Organiser List"]
---

# നാടകീയ രംഗങ്ങൾ...! എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്

> **Lead Summary:** **ന്യൂഡൽഹി: **ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പിന്നാലെ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഡൽഹി പൊലീസ്. ഡൽഹിയിലെ സിപിഐഎം കേന്ദ്ര ഓഫീസായ എകെജി ഭവനിലെത്തിയ പൊലീസിന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

## Article Content

**ന്യൂഡൽഹി: **ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പിന്നാലെ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഡൽഹി പൊലീസ്. ഡൽഹിയിലെ സിപിഐഎം കേന്ദ്ര ഓഫീസായ എകെജി ഭവനിലെത്തിയ പൊലീസിന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനങ്ങളിലെത്തിയ സംഘത്തിൽ വനിതാ പൊലീസും ഉൾപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള ഒരു കേസിന്റെ പേരിലാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ എത്തിയത് എന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ, അറസ്റ്റിലേക്ക് നയിക്കുന്നതിന്റെ യഥാർത്ഥ കാരണമോ ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ പൊലീസ് തയാറായില്ല.

കൃത്യമായ രേഖകളില്ലാതെ ഐഷിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഐഎം എംപിമാരും നേതാക്കളും കർശന നിലപാടെടുത്തതോടെ പൊലീസ് സംഘത്തിന് ഒടുവിൽ മടങ്ങേണ്ടി വന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ പട്ടിക ആർഎസ്എസ് മുഖപത്രമായ 'ഒർഗനൈസർ' പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പൊലീസന്വേഷണം എന്നതും ശ്രദ്ധേയമാണ്.

ജന്തർ മന്തറിലെ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ ഒരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻകാല പ്രഖ്യാപനം. എന്നാൽ, ഈ വാഗ്ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി മുൻകാല സമരങ്ങളുടെ പേരിൽ വിദ്യാർത്ഥി നേതാക്കളെ വേട്ടയാടാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്.

 

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375181/delhi-police-aishi-ghosh-arrest-jantar-mantar-protest)