---
title: "ആരോഗ്യവും രുചിയും ഒരുമിച്ച്: വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഹെൽത്തി എനർജി ബാർ"
english_title: "Healthy Homemade Energy Bar Recipe: No Oven, No Sugar, Perfect Snack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375176/healthy-homemade-energy-bar-recipe-malayalam-no-oven"
published_at: "2026-07-28T16:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688e9f8018e_healthy-homemade-energy-bar-recipe-malayalam-no-oven.jpg"
keywords: ["Cookery", "EnergyBarRecipe", "HealthySnack", "HomemadeEnergyBar"]
---

# ആരോഗ്യവും രുചിയും ഒരുമിച്ച്: വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഹെൽത്തി എനർജി ബാർ

> **Lead Summary:** **[**പ്രഭാതഭക്ഷണത്തിന് സമയമില്ലാത്തപ്പോഴും വൈകുന്നേരങ്ങളിൽ വിശക്കുമ്പോഴും കഴിക്കാൻ പറ്റിയ മികച്ചൊരു ആരോഗ്യഭക്ഷണമാണ് എനർജി ബാറുകൾ. ഓവനോ മറ്റു സങ്കീർണ്ണമായ സംവിധാനങ്ങളോ ഇല്ലാതെ വീട്ടിൽ തന്നെ തികച്ചും സ്വാഭാവികമായ ചേരുവകൾ ഉപയോഗിച്ച് ആരോഗ്യകരമായ എനർജി ബാർ തയ്യാറാക്കാം.

## Article Content

**[**പ്രഭാതഭക്ഷണത്തിന് സമയമില്ലാത്തപ്പോഴും വൈകുന്നേരങ്ങളിൽ വിശക്കുമ്പോഴും കഴിക്കാൻ പറ്റിയ മികച്ചൊരു ആരോഗ്യഭക്ഷണമാണ് എനർജി ബാറുകൾ. ഓവനോ മറ്റു സങ്കീർണ്ണമായ സംവിധാനങ്ങളോ ഇല്ലാതെ വീട്ടിൽ തന്നെ തികച്ചും സ്വാഭാവികമായ ചേരുവകൾ ഉപയോഗിച്ച് ആരോഗ്യകരമായ എനർജി ബാർ തയ്യാറാക്കാം.

**ആവശ്യമായ ചേരുവകൾ:**

ഈന്തപ്പഴം: 1 കപ്പ് 

റോൾഡ് ഓട്സ്: 1 കപ്പ്

നട്സ് (ബദാം, അണ്ടിപ്പരിപ്പ്, വാൽനട്ട്): ½ കപ്പ് ചെറുതായി അരിഞ്ഞത്

വിത്തുകൾ (ചിയ, മത്തങ്ങക്കുരു): 2 ടേബിൾസ്പൂൺ

പീനട്ട് ബട്ടർ: 2 ടേബിൾസ്പൂൺ

തേൻ: 1 ടേബിൾസ്പൂൺ

ഏലക്കാപ്പൊടി: ½ ടീസ്പൂൺ

**തയ്യാറാക്കുന്ന വിധം:**

ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിൽ ഓട്സ് മിതമായ തീയിൽ 2-3 മിനിറ്റ് വറുത്തെടുത്ത ശേഷം, കുരു കളഞ്ഞ ഈന്തപ്പഴം വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. തുടർന്ന് ഒരു പാത്രത്തിലേക്ക് വറുത്ത ഓട്സ്, കൊത്തിയരിഞ്ഞ നട്സ്, വിത്തുകൾ, അരച്ചുവെച്ച ഈന്തപ്പഴം, പീനട്ട് ബട്ടർ, തേൻ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുത്ത്, ബട്ടർ പേപ്പർ വിരിച്ച ചതുരപ്പാത്രത്തിലേക്ക് മാറ്റി അമർത്തി സമമായി ഉറപ്പിക്കുക.

ഇതൊരു 30 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത ശേഷം പുറത്തെടുത്ത് ബാർ ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഈന്തപ്പഴവും തേനും സ്വാഭാവിക മധുരവും പെട്ടെന്ന് ഊർജ്ജവും നൽകുമ്പോൾ, നട്സിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനും ഹെൽത്തി ഫാറ്റുകളും ദീർഘനേരം വിശപ്പുണ്ടാകാതെ തടയുന്നു.

ഓട്സിലെ നാരുകൾ ദഹനം സുഗമമാക്കാനും സഹായിക്കും. വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടാഴ്ച വരെ കേടുകൂടാതെ ഉപയോഗിക്കാമെന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമായ ഈ സ്നാക്ക് ദിനചര്യയുടെ ഭാഗമാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375176/healthy-homemade-energy-bar-recipe-malayalam-no-oven)