---
title: "മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാലേരി രമേശനോട് ചോദിച്ചു, പിന്നീട് കേരളം കണ്ടെത് പുതുചരിത്രം"
english_title: "Oommen Chandy Paleri Rameshan Bond: ULCCS Completed Kozhikode Bypass in 16 Months, Returned Surplus to Govt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375166/oommen-chandy-paleri-rameshan-ulccs-16-months-bypass-"
published_at: "2026-07-28T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6888eae3584_oommen-chandy-paleri-rameshan-ulccs-16-months-bypass.jpg"
keywords: ["Oommen Chandy", "Rameshan Paleri", "ULCCS", "Kozhikode Bypass", "Ramanattukara Flyover", "Thondayad Flyover", "Kerala PWD", "Cooperative"]
---

# മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാലേരി രമേശനോട് ചോദിച്ചു, പിന്നീട് കേരളം കണ്ടെത് പുതുചരിത്രം

> **Lead Summary:** **കോഴിക്കോട് : **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശനും തമ്മിലുള്ള വിശ്വാസത്തിന്റെ ബന്ധം കേരളത്തിന്റെ നിർമാണ മേഖലയിൽ പുതുചരിത്രം സൃഷ്ടിച്ചു.

## Article Content

**കോഴിക്കോട് : **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശനും തമ്മിലുള്ള വിശ്വാസത്തിന്റെ ബന്ധം കേരളത്തിന്റെ നിർമാണ മേഖലയിൽ പുതുചരിത്രം സൃഷ്ടിച്ചു.

തനിക്കും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്)ക്കും ഏറ്റവും വലിയ പിന്തുണയും സഹായങ്ങളും ലഭിച്ചത് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയിൽ നിന്നാണെന്ന് പാലേരി രമേശൻ പല അവസരങ്ങളിലും തുറന്ന് പറഞ്ഞിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തിരുന്ന് വിമർശനം ഉന്നയിക്കുമ്പോഴെക്കെ ഇക്കാര്യം ചൂണ്ടികാട്ടിയാണ് ഇടതുപക്ഷം നേരിട്ടത്.

കോഴിക്കോട് ബൈപ്പാസ് പ്രവൃത്തിയുടെ കരാർ കാലാവധി 30 മാസമായിരുന്നു. എന്നാൽ അത് 24 മാസമാക്കി കുറച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പാലേരി രമേശനോട് നേരിട്ട് ചോദിച്ചു,18 മാസം കൊണ്ട് പ്രവൃത്തി തീർക്കാമോ? എന്ന്, യാതൊരു സന്ദേഹവുമില്ലാതെ വന്ന ആത്മവിശ്വാസത്തിന്റെ മറുപടി ഇതായിരുന്നു16 മാസം കൊണ്ട് തീർക്കാം, പാലേരി രമേശന്റെ മറുപടി.

യുഎൽസിസിഎസിന്റെ തൊഴിലാളികൾ ആ വാക്ക് കൃത്യമായി പാലിച്ചു. അനന്തമായി നീണ്ടുപോകുന്ന നിർമാണമേഖലയിൽ പിറന്നത് പുതുചരിത്രം തന്നെയാണ് . ബാങ്ക് ബോണ്ടുകൾ നൽകി വലിയ പദ്ധതികൾ ഏൽപ്പിച്ച് യുഎൽസിസിഎസിന് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ പിന്തുണ ഈ കൂട്ടായ്മയുടെ വളർച്ചയിൽ നിർണായകമായി.

നിർമാണം പൂർത്തിയാക്കി മിച്ചം വന്ന തുക സർക്കാരിലേക്ക് തിരികെ നൽകിയ മാതൃകയും സൊസൈറ്റി കാഴ്ചവെച്ചു. കോഴിക്കോട് ബൈപ്പാസിലെ രാമനാട്ടുകര, തൊണ്ടയാട് മേൽപ്പാലങ്ങളുടെ പണി നിശ്ചയിച്ചതിനേക്കാൾ മികച്ച നിലവാരത്തിലും കൃത്യസമയത്തും തീർക്കുക മാത്രമല്ല, ബാക്കി വന്ന തുക സർക്കാരിന് തിരികെ ഏൽപ്പിക്കുകയും ചെയ്തുകൊണ്ട് യു എൽ സി സി എസ് പുതിയ മുഖമായി മാറി.

പിന്നീട് കോഴിക്കോട് സിറ്റി റോഡ്, കരമന-കളിയിക്കാവിള റോഡ്, കോഴിക്കോട് ബൈപ്പാസ്, മലയോര ഹൈവേ, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, പാലാരിവട്ടം മേൽപ്പാലം, രാമനാട്ടുകര ഫ്ലൈ ഓവർ, കോരപ്പുഴ പാലം, വലിയഴീക്കൽ പാലം, തൊണ്ടയാട് മേൽപ്പാലം, ഗുരുവായൂർ കാർ പാർക്കിംഗ്, കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷൻ, കുന്നംകുളം ബസ് സ്റ്റാൻഡ്, എസ്.ഡി.എഫ്. സി.എസ്.ഇ.സെഡ്. കാക്കനാട്, കെ.എസ്.എഫ്.ഇ. ഹെഡ് ഓഫീസ്, എം.സി.സി., പൊന്നാനി ഫ്ലാറ്റ് പദ്ധതി തുടങ്ങിയവ പ്രധാനപ്പെട്ട പ്രവൃത്തികളിൽ ചിലത് മാത്രം.

മറ്റ് സഹകരണ സംഘങ്ങൾ പോലെയല്ല യു.എൽ.സി.സി.എസിൻ്റെ പ്രവർത്തനം. മൊത്തം എത്ര പ്രവൃത്തിയുണ്ടോ അതിൻ്റെ ചുമതല വീതിച്ച് ഡയറക്ടർമാർക്ക് നൽകും. തൊഴിലിടങ്ങളിൽ എല്ലാ ദിവസവും അവലോകന യോഗം നടക്കും. ഡയറക്ടർമാർ പങ്കെടുക്കുന്ന പ്രതിവാര അവലോകനവുമുണ്ട്.

ഇതിനുപുറമേ ചെയർമാനും ഡയറക്ടർമാരും എല്ലാ ദിവസവും വൈകീട്ട് യോഗം ചേർന്ന് അന്നത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. മുമ്പ് ഓഫീസിൽ തന്നെ ഇത് നിർബന്ധമായിരുന്നെങ്കിലും ഇപ്പോൾ ഓൺലൈനായും യോഗം നടക്കും. ഈ മാനേജ്മെൻ്റ് സംവിധാനമാണ് സൊസൈറ്റിയുടെ കെട്ടുറപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375166/oommen-chandy-paleri-rameshan-ulccs-16-months-bypass-)