---
title: "നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് ആശ്വാസവാർത്ത; കൈത്താങ്ങായി സർക്കാരിന്റെ 'സാന്ത്വനം' പദ്ധതി"
english_title: "Santhwana Scheme for NRKs: Up to 1 Lakh Financial Aid by NORKA Roots Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375163/santhwana-scheme-norka-roots-financial-aid-nrk-kerala"
published_at: "2026-07-28T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6887e865d50_santhwana-scheme-norka-roots-financial-aid-nrk-kerala.jpg"
keywords: ["Latest News", "SanthwanaScheme", "NORKARoots", "PravasiWelfare", "NORKA"]
---

# നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് ആശ്വാസവാർത്ത; കൈത്താങ്ങായി സർക്കാരിന്റെ 'സാന്ത്വനം' പദ്ധതി

> **Lead Summary:** **[**വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ നോർക്ക-റൂട്ട്സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് 'സാന്ത്വനം' കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ തിരിച്ചെത്തിയ, വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയാത്ത പ്രവാസികൾക്കാണ് ഈ പദ്ധതിയിലൂടെ ഒരു തവണ സാമ്പത്തിക സഹായം ലഭിക്കുന്നത്.

## Article Content

**[**വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ നോർക്ക-റൂട്ട്സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് 'സാന്ത്വനം' കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ തിരിച്ചെത്തിയ, വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയാത്ത പ്രവാസികൾക്കാണ് ഈ പദ്ധതിയിലൂടെ ഒരു തവണ സാമ്പത്തിക സഹായം ലഭിക്കുന്നത്.

അപേക്ഷിക്കുന്ന സമയത്തും സഹായം അനുവദിക്കുമ്പോഴും പ്രവാസി വിദേശത്ത് ഉണ്ടാകരുത് എന്ന നിബന്ധനയുമുണ്ട്. പദ്ധതിയിലൂടെ മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വരെയും, ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി 50,000 രൂപ വരെയും, പെൺമക്കളുടെ വിവാഹ ആവശ്യത്തിന് 15,000 രൂപ വരെയും, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങാൻ 10,000 രൂപ വരെയും ധനസഹായമായി ലഭിക്കും.

ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, മെഡിക്കൽ ബില്ലുകൾ, മരണ സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ്, അനന്തരാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ രേഖകൾ സഹിതം നോർക്ക-റൂട്ട്സിന്റെ www.norkaroots.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375163/santhwana-scheme-norka-roots-financial-aid-nrk-kerala)