---
title: "നാലുമണിപ്പലഹാരത്തിന് ഇനി എന്തെളുപ്പം! വീട്ടിലുണ്ടാക്കാം ബേക്കറി ടേസ്റ്റിൽ സ്വീറ്റ് അവൽ മിക്സ്ചർ"
english_title: "Sweet Aval Mixture Recipe - Crispy Poha Chivda For Onam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375151/sweet-aval-mixture-recipe-poha-chivda-malayalam"
published_at: "2026-07-28T15:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a687ae8a1a13_sweet-aval-mixture-recipe-poha-chivda-malayalam.jpg"
keywords: ["Aval Mixture", "Poha Chivda", "Onam Recipe", "Kerala Snacks", "Sweet Mixture", "Tea Time Snack"]
---

# നാലുമണിപ്പലഹാരത്തിന് ഇനി എന്തെളുപ്പം! വീട്ടിലുണ്ടാക്കാം ബേക്കറി ടേസ്റ്റിൽ സ്വീറ്റ് അവൽ മിക്സ്ചർ

> **Lead Summary:** **[**മലയാളികളുടെ പ്രിയപ്പെട്ട നാലുമണിപ്പലഹാരങ്ങളിൽ ഒന്നായ സ്വീറ്റ് അവൽ മിക്സ്ചറാണ് . വറുത്ത അവൽ, നിലക്കടല, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, മധുര ബൂന്ദി എന്നിവ ഏലക്കാപ്പൊടിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന ഈ പലഹാരം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്ക് സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ നൽകാനും ചായയ്‌ക്കൊപ്പം കഴിക്കാനും അനുയോജ്യമായ, ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഒരു ക്രിസ്പി സ്നാക്കാണിത്.

## Article Content

**[**മലയാളികളുടെ പ്രിയപ്പെട്ട നാലുമണിപ്പലഹാരങ്ങളിൽ ഒന്നായ സ്വീറ്റ് അവൽ മിക്സ്ചറാണ് . വറുത്ത അവൽ, നിലക്കടല, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, മധുര ബൂന്ദി എന്നിവ ഏലക്കാപ്പൊടിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന ഈ പലഹാരം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്ക് സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ നൽകാനും ചായയ്‌ക്കൊപ്പം കഴിക്കാനും അനുയോജ്യമായ, ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഒരു ക്രിസ്പി സ്നാക്കാണിത്.

**ആവശ്യമായ ചേരുവകൾ **

*അവൽ (Poha/Aval): 2 കപ്പ് *

*നിലക്കടല (Peanuts): 1/2 കപ്പ്*

*പൊട്ടുകടല (Roasted Gram / Dalia): 1/4 കപ്പ്*

*വറുത്ത കടലപ്പരിപ്പ് / ചെറുപയർ (optional): 2 സ്പൂൺ*

*ഉണക്കമുന്തിരി (Raisins): 2 ടേബിൾസ്പൂൺ*

*കശുവണ്ടിപ്പരിപ്പ് (Cashews): 2 ടേബിൾസ്പൂൺ (കഷണങ്ങളാക്കിയത്)*

*മധുര ബൂന്ദി / കളർ പൂപ്പാൽ (Sweet Boondi / Coloured Sev): 1/2 കപ്പ് (നിങ്ങൾക്ക് ഇഷ്ടമുള്ള നിറങ്ങളിൽ ചേർക്കാം)*

*പഞ്ചസാര പൊടിച്ചത് (Powdered Sugar): 3 - 4 ടേബിൾസ്പൂൺ (നിങ്ങളുടെ മധുരത്തിന് അനുസരിച്ച്)*

*ഏലക്കാപ്പൊടി (Cardamom Powder): 1/2 ടീസ്പൂൺ*

*ഉപ്പ്: ഒരു നുള്ള്*

*വെളിച്ചെണ്ണ / എണ്ണ: വറുക്കാൻ ആവശ്യത്തിന്*

**ഉണ്ടാക്കുന്ന വിധം** 

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ഒരു അരിപ്പ ഉപയോഗിച്ച് അവൽ എണ്ണയിലിട്ട് പെട്ടെന്ന് വറുത്തു കോരുക (എണ്ണയിൽ നേരിട്ട് ഇട്ടാൽ കോരാൻ പാടായിരിക്കും, അതിനാൽ മെറ്റൽ അരിപ്പയിൽ വെച്ച് എണ്ണയിൽ മുക്കി വറുക്കുന്നതാണ് എളുപ്പം).

വറുത്ത അവൽ എണ്ണ പൂർണ്ണമായും വാർന്നുപോകാനായി ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റുക. (എണ്ണയില്ലാതെ ഡ്രൈ റോസ്റ്റ് ചെയ്തും ഉണ്ടാക്കാം). അതേ എണ്ണയിൽ തന്നെ നിലക്കടല, പൊട്ടുകടല, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഓരോന്നായി വേവ് അനുസരിച്ച് വറുത്തെടുക്കുക.

ഒരു വലിയ പാത്രത്തിലേക്ക് വറുത്ത അവൽ, നിലക്കടല, പൊട്ടുകടല, കശുവണ്ടി, മുന്തിരി എന്നിവ ചേർക്കുക.

ഇതിലേക്ക് കളർ ബൂന്ദിയും (അല്ലെങ്കിൽ മധുരപൂപ്പാൽ) ഒരു നുള്ള് ഉപ്പും ചേർത്ത് ചെറുതായി ഇളക്കുക. മിക്സ്ചർ ചൂടോടെ ഇരിക്കുമ്പോൾ തന്നെ പൊടിച്ച പഞ്ചസാരയും ഏലക്കാപ്പൊടിയും ഇതിലേക്ക് വിതറി നന്നായി ഇളക്കി യോജിപ്പിക്കുക.

ചൂടാറിയ ശേഷം കാറ്റു കടക്കാത്ത എയർടൈറ്റ് പാത്രത്തിൽ (Air-tight container) സൂക്ഷിച്ചാൽ ആഴ്ചകളോളം ഇത് കേടുവരാതെയും കടിപോകാതെയും ഉപയോഗിക്കാം!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375151/sweet-aval-mixture-recipe-poha-chivda-malayalam)