---
title: "വൃത്തിയും രുചിയും ഒരുപോലെ! വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മസാല പൂരി തയ്യാറാക്കാം "
english_title: "Easy Masala Poori Recipe At Home | Evening Snacks Indian Street Food"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375150/masala-poori-recipe-easy-evening-snack-malayalam"
published_at: "2026-07-28T15:11:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a687a165eb98_masala-poori-recipe-easy-evening-snack-malayalam.jpg"
keywords: ["Masala Poori", "Evening Snacks", "Indian Street Food", "Easy Recipe", "Chana Masala"]
---

# വൃത്തിയും രുചിയും ഒരുപോലെ! വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മസാല പൂരി തയ്യാറാക്കാം 

> **Lead Summary:** ഈവനിംഗ് സ്നാക്സുകളിൽ ഏറെ ജനപ്രിയമായ ഒന്നാണ് മസാല പൂരി. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കാവുന്ന രുചികരമായ ഒരു പലഹാരമാണിത്. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഹൈജീനികമായി ഇത് നമുക്ക് ഉണ്ടാക്കിയെടുക്കാം.

## Article Content

ഈവനിംഗ് സ്നാക്സുകളിൽ ഏറെ ജനപ്രിയമായ ഒന്നാണ് മസാല പൂരി. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കാവുന്ന രുചികരമായ ഒരു പലഹാരമാണിത്. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഹൈജീനികമായി ഇത് നമുക്ക് ഉണ്ടാക്കിയെടുക്കാം.

ആവശ്യത്തിന് എരിവും പുളിയും മസാലകളും ചേർത്ത് തയാറാക്കുന്ന മസാല പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. വിശേഷ ദിവസങ്ങളിലും സായാഹ്നങ്ങളിലും എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ മികച്ചൊരു ഈവനിംഗ് സ്നാക്കാണിത്. ഈ റെസിപ്പി ഉപയോഗിച്ച് വളരെ പെട്ടെന്നുതന്നെ നിങ്ങൾക്ക് ഇത് വീട്ടിൽ പരീക്ഷിക്കാവുന്നതാണ്.

**ആവശ്യമായ ചേരുവകൾ**

**1. പൂരിക്ക്:**

***മൈദ - 1 കപ്പ്***

***റവ - 2 ടേബിൾസ്പൂൺ***

***ഉപ്പ് - ആവശ്യത്തിന്***

***എണ്ണ - വറുക്കാൻ ആവശ്യത്തിന്***

**2. ഗ്രേവിക്ക് (മസാലയ്ക്ക്):**

***ഉണങ്ങിയ മഞ്ഞൾപ്പട്ടാണി - 1 കപ്പ് (കുറഞ്ഞത് 6 മണിക്കൂർ കുതിർത്തത്)***

***ഉരുളക്കിഴങ്ങ് - 2 എണ്ണം (വേവിച്ചുടച്ചത്)***

***സവാള - 2 എണ്ണം (പൊടിയായി അരിഞ്ഞത്)***

***തക്കാളി - 2 എണ്ണം (അരച്ചെടുത്തത്)***

***ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ***

***മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ***

***മുളകുപൊടി - 1 ടീസ്പൂൺ***

***മല്ലിപ്പൊടി - 1 ടീസ്പൂൺ***

***ഗരംമസാല - 1/2 ടീസ്പൂൺ****

**എണ്ണ - ആവശ്യത്തിന്***

***ഉപ്പ് - ആവശ്യത്തിന്***

***മല്ലിയില - അലങ്കരിക്കാൻ***

**തയാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ മൈദ, റവ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി കടുപ്പത്തിൽ കുഴച്ചെടുക്കുക. മാവ് 20 മിനിറ്റ് മൂടി വെച്ച ശേഷം ചെറിയ ഉരുളകളാക്കി പരത്തി, ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.

കുതിർത്ത പച്ചക്കടല കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. വെന്ത കടലയുടെ പകുതി ഭാഗം നന്നായി ഉടച്ചെടുക്കുക (ഗ്രേവിക്ക് കുറുകിയ പരുവം കിട്ടാൻ ഇത് സഹായിക്കും). ഒരു പാനിൽ എണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ സവാള വഴറ്റുക. സവാള ഗോൾഡൻ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറ്റുക.

ഇതിലേക്ക് തക്കാളി അരച്ചതും മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവയും ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇനി വേവിച്ചു വെച്ച കടലയും ഉടച്ച ഉരുളക്കിഴങ്ങും ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കുക. ഗ്രേവി നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

ഒരു പ്ലേറ്റിൽ 4-5 പൂരികൾ കൈകൊണ്ട് ചെറുതായി പൊട്ടിച്ചിടുക. ഇതിലേക്ക് ചൂടായ മസാല ഗ്രേവി ധാരാളമായി ഒഴിക്കുക. മുകളിൽ പൊടിയായി അരിഞ്ഞ സവാളയും മല്ലിയിലയും വിതറി ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375150/masala-poori-recipe-easy-evening-snack-malayalam)