---
title: "ഇനി തണുപ്പ് കാലം, മഴ കനക്കും, കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Kerala Weather Update: Yellow Alert in 10 Districts, Heavy Rain Forecast Till Aug 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375144/kerala-weather-yellow-alert-10-districts-heavy-rain"
published_at: "2026-07-28T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68784bac81c_kerala-weather-yellow-alert-10-districts-heavy-rain.jpg"
keywords: ["Kerala Rain", "Yellow Alert", "IMD", "Heavy Rain Kerala", "Odisha Depression", "Weather Update"]
---

# ഇനി തണുപ്പ് കാലം, മഴ കനക്കും, കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ കാലവർഷം വീണ്ടും സജീവമായി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഉൾപ്പെടെ പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ കാലവർഷം വീണ്ടും സജീവമായി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഉൾപ്പെടെ പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു.

**അടുത്ത ദിവസങ്ങളിലെ മുന്നറിയിപ്പ്**

*ജൂലൈ 29: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*ജൂലൈ 30: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*ജൂലൈ 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*ആഗസ്റ്റ് 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്*

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കും എന്നാണ് പ്രവചനം. വടക്കൻ ഒഡീഷയ്ക്കും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ അതി തീവ്ര ന്യൂന മർദ്ദം നിലനിൽക്കുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിൽ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് വഴി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങും.

*ജൂലൈ 28 മുതൽ ആഗസ്റ്റ് 1 വരെ സംസ്ഥാനത്ത് നേരിയത് മുതൽ മിതമായത് വരെ മഴ ലഭിക്കും.*

*ജൂലൈ 28, 29: മണിക്കൂറിൽ 30-40 km വേഗതയിൽ കാറ്റ്*

*ജൂലൈ 30 മുതൽ ആഗസ്റ്റ് 1: മണിക്കൂറിൽ 40-50 km വേഗതയിൽ ശക്തമായ കാറ്റ്*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375144/kerala-weather-yellow-alert-10-districts-heavy-rain)