---
title: "ദാ ഓണം ഇങ്ങെത്തി...;  സദ്യവട്ടങ്ങളിലെ രാജാവ് ' പാലട പായസം'  ഉണ്ടാക്കാം ഇന്ന് വീട്ടിൽ  "
english_title: "Palada Payasam: The King of Onam Sadya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375138/onam-palada-payasam-sadya-king-"
published_at: "2026-07-28T14:30:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a686fd371a27_onam-palada-payasam-sadya-king.jpg"
keywords: ["Onam", "Palada Payasam", "Onam Sadya", "Kerala Sweets", "Onam Recipes"]
---

# ദാ ഓണം ഇങ്ങെത്തി...;  സദ്യവട്ടങ്ങളിലെ രാജാവ് ' പാലട പായസം'  ഉണ്ടാക്കാം ഇന്ന് വീട്ടിൽ  

> **Lead Summary:** **** ദാ ഓണം ഇങ്ങെത്തി, ഓണക്കാലം എന്നാൽ തന്നെ നാവില്‍ കൊതിയൂറുന്ന മധുരങ്ങളുടെ പൂക്കാലമാണ്. അതിൽ സദ്യവട്ടങ്ങളിലെ രാജാവായ പാലട പായസത്തിന് എപ്പോഴും പ്രത്യേക സ്ഥാനമുണ്ട്. പലതരം പായസം ഉണ്ടെങ്കിലും പാലട പായസത്തിനോട് ഒരു പ്രത്യേക പ്രിയം തന്നെയാണ്. 

## Article Content

**** ദാ ഓണം ഇങ്ങെത്തി, ഓണക്കാലം എന്നാൽ തന്നെ നാവില്‍ കൊതിയൂറുന്ന മധുരങ്ങളുടെ പൂക്കാലമാണ്. അതിൽ സദ്യവട്ടങ്ങളിലെ രാജാവായ പാലട പായസത്തിന് എപ്പോഴും പ്രത്യേക സ്ഥാനമുണ്ട്. പലതരം പായസം ഉണ്ടെങ്കിലും പാലട പായസത്തിനോട് ഒരു പ്രത്യേക പ്രിയം തന്നെയാണ്. 

പാൽ നല്ലതുപോലെ കുറുക്കിയെടുത്ത്, അതിലേക്ക് പാകത്തിന് വേവിച്ച അടയും പഞ്ചസാരയും ചേർത്ത് മണിക്കൂറുകളോളം തയ്യാറാക്കുന്ന ഈ മധുരവിഭവമില്ലാതെ മലയാളികളുടെ ഒരു ഓണവും പൂർണ്ണമാകാറില്ല. മണവും രുചിയും ഒത്തിണങ്ങിയ പരമ്പരാഗത ശൈലിയിൽ തയ്യാറാക്കുന്ന പാലട പായസം കഴിക്കാൻ ലഭിക്കുന്ന ആ സന്തോഷം വരണമെങ്കിൽ ഓണം തന്നെ വരണം. രുചികരവും പരമ്പരാഗതവുമായ ഈ പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ:

അരി അട: 200 ഗ്രാം

പാൽ (കൊഴുപ്പുള്ളത്): 2 ലിറ്റർ

പഞ്ചസാര: 400 ഗ്രാം

നെയ്: 2 വലിയ സ്പൂൺ

അണ്ടിപ്പരിപ്പ്, മുന്തിരി: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം അരി അട തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുക്കുക. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി പറ്റിച്ച് മാറ്റിവെക്കുക.  ഒരു ഉരുളിയിലോ കട്ടിയുള്ള പാത്രത്തിലോ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. പാൽ വറ്റി പകുതിയായി കുറുകി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന അട ചേർളുക.

അടയും പാലും നന്നായി യോജിപ്പിച്ച് കുറഞ്ഞ തീയിൽ ഇളക്കിക്കൊണ്ടിരിക്കുക. പാൽ നല്ലൊരു പിങ്ക് നിറമായി മാറി കുറുകി വരുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞ് പായസം പാകത്തിലുള്ള കുറുകിയ പരുവത്തിലാകുമ്പോൾ തീ ഓഫ് ചെയ്യാം. ഒടുവിൽ നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375138/onam-palada-payasam-sadya-king-)