---
title: "പീരിയഡ്‌സ് വൈകിയോ? ആർത്തവ ക്രമക്കേടുകൾ തടയാം; ഈ ജീവിതശൈലി മാറ്റങ്ങൾ ശീലമാക്കൂ"
english_title: "Irregular Periods Causes And Remedies: PCOS Stress Thyroid And Lifestyle Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375135/irregular-periods-causes-remedies-womens-health-malayalam"
published_at: "2026-07-28T14:19:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a686d4b0baac_irregular-periods-causes-remedies-womens-health-malayalam.jpg"
keywords: ["Irregular Periods", "Menstrual Cycle", "PCOS", "Thyroid", "Womens Health", "Stress", "Hormone Imbalance"]
---

# പീരിയഡ്‌സ് വൈകിയോ? ആർത്തവ ക്രമക്കേടുകൾ തടയാം; ഈ ജീവിതശൈലി മാറ്റങ്ങൾ ശീലമാക്കൂ

> **Lead Summary:** **[** ആർത്തചക്രം കൃത്യമായി പാലിക്കപ്പെടുന്നത് സ്ത്രീകളുടെ ശാരീരികവും ഹോർമോൺപരവുമായ ആരോഗ്യത്തിന്റെ പ്രധാന സൂചകമാണ്. എന്നാൽ പല കാരണങ്ങളാൽ ആർത്തവം വൈകുകയോ കൃത്യമല്ലാതാവുകയോ ചെയ്യാറുണ്ട്. സ്ട്രെസ് അല്ലെങ്കിൽ മാനസിക സംഘർഷമാണ് ആർത്തവം വൈകുന്നതിനുള്ള ഒരു പ്രധാന കാരണം. അമിതമായ ഉത്കണ്ഠ തലച്ചോറിലെ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസുകളെ ബാധിക്കുകയും ആർത്തചക്രം താളം തെറ്റിക്കുകയും ചെയ്യും.

## Article Content

**[** ആർത്തചക്രം കൃത്യമായി പാലിക്കപ്പെടുന്നത് സ്ത്രീകളുടെ ശാരീരികവും ഹോർമോൺപരവുമായ ആരോഗ്യത്തിന്റെ പ്രധാന സൂചകമാണ്. എന്നാൽ പല കാരണങ്ങളാൽ ആർത്തവം വൈകുകയോ കൃത്യമല്ലാതാവുകയോ ചെയ്യാറുണ്ട്. സ്ട്രെസ് അല്ലെങ്കിൽ മാനസിക സംഘർഷമാണ് ആർത്തവം വൈകുന്നതിനുള്ള ഒരു പ്രധാന കാരണം. അമിതമായ ഉത്കണ്ഠ തലച്ചോറിലെ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസുകളെ ബാധിക്കുകയും ആർത്തചക്രം താളം തെറ്റിക്കുകയും ചെയ്യും.

കൂടാതെ, പെട്ടെന്നുള്ള ശരീരഭാര വർദ്ധനവോ കുറവോ, ബി.എം.ഐ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് വഴിവെക്കും. ഇന്നത്തെ ജീവിതശൈലിയിൽ കണ്ടുവരുന്ന പോളിസിസ്റ്റിക് ഒവറിയൻ സിൻഡ്രോം (PCOS), തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന തകരാറുകൾ എന്നിവയും ഇതിന് കാരണമാകാം.

**പ്രധാന പരിഹാരങ്ങൾ:**

*ആരോഗ്യകരമായ ഭക്ഷണക്രമം: പോഷകസമൃദ്ധമായ ആഹാരം ശീലമാക്കുക. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.*

*വ്യായാമം: ദിവസേനയുള്ള യോഗ, നടത്തം അല്ലെങ്കിൽ ലഘുവായ വ്യായാമങ്ങൾ ഹോർമോൺ നില കൃത്യമാക്കാൻ സഹായിക്കും.*

*മാനസിക സമ്മർദ്ദം കുറയ്ക്കുക: മെഡിറ്റേഷൻ, മതിയായ ഉറക്കം എന്നിവ വഴി സ്ട്രെസ് നിയന്ത്രിക്കാം.*

*വൈദ്യസഹായം തേടുക: ആർത്തവം തുടർച്ചയായി വൈകുകയാണെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.*

ഹോർമോൺ വ്യതിയാനങ്ങൾ കൂടാതെ നമ്മുടെ ജീവിതശൈലിയിലെ പല ഘടകങ്ങളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

**അണ്ഡോത്പാദനത്തിലെ തടസ്സങ്ങൾ: **കൃത്യമായ സമയത്ത് അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറന്തള്ളപ്പെടാതിരിക്കുന്ന അവസ്ഥ ആർത്തചക്രം നീണ്ടുപോകാൻ ഇടയാക്കും.

** ശരീരഭാരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ: **അതിവേഗം ഭാരം കുറയ്ക്കുന്നതോ അല്ലെങ്കിൽ അമിതമായി ഭാരം വർദ്ധിക്കുന്നതോ ശരീരത്തിലെ ഈസ്ട്രജൻ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും.

** അമിതമായ വ്യായാമം: **കായിക താരങ്ങളിലും കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്നവരിലും ശരീരത്തിലെ ഊർഷ്ട്വക്ഷയം മൂലം ആർത്തവം വൈകുകയോ നിലയ്ക്കുകയോ ചെയ്യാറുണ്ട്.

**ഉറക്കക്കുറവും യാത്രാക്ലേശവും: **ശരീരത്തിന്റെ ആന്തരിക ഘടനയെയും (Circadian Rhythm) ഹോർമോൺ ഉത്പാദനത്തെയും ഇത് ദോഷകരമായി ബാധിക്കും.

** പ്രതിരോധ മാർഗ്ഗങ്ങളും ശ്രദ്ധിക്കേണ്ടതും: **ഡയറ്റിൽ പച്ചക്കറികളും, പഴവർഗ്ഗങ്ങളും, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും ധാരാളമായി ഉൾപ്പെടുത്തുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.

യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ഹോർമോണുകൾ ക്രമത്തിലാക്കാനും സഹായിക്കും. തുടർച്ചയായി ആർത്തവം വൈകുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ വിദഗ്ധനായ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375135/irregular-periods-causes-remedies-womens-health-malayalam)