---
title: "ഇൻസ്റ്റഗ്രാമിൽ ചരിത്രമെഴുതി പ്രധാനമന്ത്രി: 100 മില്യൺ ഫോളോവേഴ്സ് കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി"
english_title: "PM Narendra Modi Becomes First World Leader To Hit 100 Million Instagram Followers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375106/narendra-modi-100-million-instagram-followers-record"
published_at: "2026-07-28T12:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68581e2461f_narendra-modi-100-million-instagram-followers-record.jpg"
keywords: ["Narendra Modi", "Instagram Followers", "World Leader", "Social Media Record", "PM Modi"]
---

# ഇൻസ്റ്റഗ്രാമിൽ ചരിത്രമെഴുതി പ്രധാനമന്ത്രി: 100 മില്യൺ ഫോളോവേഴ്സ് കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി

> **Lead Summary:** **ന്യൂഡൽഹി:[ **ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 105 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നത്. ഇതോടെ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവ് എന്ന റെക്കോർഡും പ്രധാനമന്ത്രി സ്വന്തമാക്കി.

## Article Content

**ന്യൂഡൽഹി:[ **ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 105 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നത്. ഇതോടെ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവ് എന്ന റെക്കോർഡും പ്രധാനമന്ത്രി സ്വന്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം റീൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വെറും ഒരാഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.

ഇതാണ് 100 മില്യൺ എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ അദ്ദേഹത്തെ സഹായിച്ചത്. ലോകനേതാക്കളിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ (43.2 മില്യൺ) ഇരട്ടിയിലധികം പേരാണ് മോദിയെ പിന്തുടരുന്നത്.

ഇന്ത്യയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യണും ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇവരെക്കാളും ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രിയുടെ സ്ഥാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375106/narendra-modi-100-million-instagram-followers-record)