---
title: "പുസ്തകം വാങ്ങാൻ ഇറങ്ങിയ കുട്ടി എങ്ങോട്ട് പോയി? ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം, അന്വേഷണത്തിൽ അതൃപ്തിയെന്ന്  കുടുംബം"
english_title: "12 Year Old Girl Missing in Aluva for 4 Days, Phone Traced to Mumbai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375094/aluva-12-year-old-girl-missing-phone-location-mumbai"
published_at: "2026-07-28T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a685b11cff40_aluva-12-year-old-girl-missing-phone-location-mumbai.jpg"
keywords: ["Aluva", "Missing Girl", "Kerala Police", "Mobile Location"]
---

# പുസ്തകം വാങ്ങാൻ ഇറങ്ങിയ കുട്ടി എങ്ങോട്ട് പോയി? ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം, അന്വേഷണത്തിൽ അതൃപ്തിയെന്ന്  കുടുംബം

> **Lead Summary:** **ആലുവ: ആ**ലുവയിൽ 12 വയസുകാരിയെ കാണാതായി നാല് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചില്ല. അന്വേഷണ പുരോഗതിയിൽ അതൃപ്തി അറിയിച്ച് കുടുംബം രംഗത്തെത്തി. പൊലീസ് വിവരങ്ങൾ പങ്കുവയ്ക്കുന്നില്ല എന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.

## Article Content

**ആലുവ: ആ**ലുവയിൽ 12 വയസുകാരിയെ കാണാതായി നാല് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചില്ല. അന്വേഷണ പുരോഗതിയിൽ അതൃപ്തി അറിയിച്ച് കുടുംബം രംഗത്തെത്തി. പൊലീസ് വിവരങ്ങൾ പങ്കുവയ്ക്കുന്നില്ല എന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും വലിയ പുരോഗതി ഉണ്ടായിട്ടില്ല. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ ഫോൺ ഇടയ്ക്കിടെ ഓണായിരുന്നു. ആദ്യം കാസർകോട്, പിന്നീട് മംഗലാപുരം, ഒടുവിൽ മുംബൈ എന്നിവിടങ്ങളിലാണ് ഫോണിന്റെ സിഗ്നൽ ലഭിച്ചത്. എന്നാൽ ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫാകുന്നത് അന്വേഷണത്തിന് വലിയ തടസ്സമാകുന്നുണ്ട്.

വിശദമായ അന്വേഷണം നടക്കുകയാണ് എന്ന് ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു. നിലവിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.  ഒന്നിലേറെ പൊലീസ് സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പ്രധാന സംശയം എന്നും പൊലീസ് പറയുന്നു.കുട്ടി പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ശ്രമിച്ചു. എന്നാൽ അവിടെ നിന്ന് വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചില്ല.

ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങാനായി ആണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. വൈകുന്നേരമായിട്ടും കുട്ടി എത്താതായതോടെ കുടുംബം സ്വന്തം നിലയിൽ തിരച്ചിൽ നടത്തി.ആദ്യം ഫോൺ പൂർണമായും സ്വിച്ച് ഓഫായിരുന്നു. കാണാതായി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ഫോൺ ആദ്യമായി ഓണായത്.

കാസർകോട് ലൊക്കേഷൻ കിട്ടിയതോടെ കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഫോൺ വീണ്ടും ഓഫായത് അന്വേഷണത്തെ പിന്നോട്ടടിച്ചു.കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് അറിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375094/aluva-12-year-old-girl-missing-phone-location-mumbai)