---
title: "ഫ്രാൻസിൽ  കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണം; രണ്ട് ഗർഭിണികൾ ഉൾപ്പെടെ 3 സ്ത്രീകൾക്ക് പരിക്ക്"
english_title: "France Knife Attack Near Paris Court: 3 Women Injured Including 2 Pregnant, Attacker Shouted 'Allah's Command'-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375093/france-paris-knife-attack-court-pregnant-women-allah-command-new"
published_at: "2026-07-28T12:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684ff3edac5_france-paris-knife-attack-court-pregnant-women-allah-command.jpg"
keywords: ["Latest News", "FranceKnifeAttack", "CourtAttack", "PregnantWomen", "FranceNews"]
---

# ഫ്രാൻസിൽ  കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണം; രണ്ട് ഗർഭിണികൾ ഉൾപ്പെടെ 3 സ്ത്രീകൾക്ക് പരിക്ക്

> **Lead Summary:** > **പാരീസ്**:**[**ഫ്രാൻസിലെ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണം. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ ഗർഭിണികളാണ്. "അള്ളാഹുവിന്റെ നിർദ്ദേശം" എന്ന് വിളിച്ചുപറഞ്ഞാണ് യുവാവ് ആക്രമണം നടത്തിയത്.

## Article Content

> **പാരീസ്**:**[**ഫ്രാൻസിലെ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണം. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ ഗർഭിണികളാണ്. "അള്ളാഹുവിന്റെ നിർദ്ദേശം" എന്ന് വിളിച്ചുപറഞ്ഞാണ് യുവാവ് ആക്രമണം നടത്തിയത്.

പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപം നടന്ന സംഭവത്തിൽ, കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് നീണ്ട മുടിയും ക്രീം നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതി വഴിയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ചത്.

19, 24, 36 വയസ്സുള്ള സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇതിൽ 24ഉം 36-ഉം വയസ്സുള്ളവരാണ് ഗർഭിണികൾ. ഒരു സ്ത്രീയുടെ മുതുകിൽ കുത്തുന്നത് കണ്ടതോടെ പ്രദേശവാസികൾ അക്രമിയെ തടയുകയായിരുന്നു.

മുഹമ്മദ് അലി ബൗഹദ്ജാർ എന്ന (26)കാരൻ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്നാണ് ഇയാളെ കീഴടക്കിയത്. കൂട്ടത്തിലൊരാൾ സ്യൂട്ട്കേസ് എറിഞ്ഞതിനെ തുടർന്ന് കയ്യിൽ നിന്ന് കത്തികൾ താഴെ വീഴുകയും, തുടർന്ന് ആളുകൾ ഇയാളെ നിലത്തു വീഴ്ത്തി ബലമായി പിടിച്ചുവെക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് പ്രതിയെ കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375093/france-paris-knife-attack-court-pregnant-women-allah-command-new)