---
title: "കോഴിക്കോട്ടുകാരും കണ്ണൂർക്കാരും ജാഗ്രത ....! അതിതീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു, കേരളത്തിൽ അടുത്ത ഒരാഴ്ച മഴയും കാറ്റും"
english_title: "Kerala Weather Forecast Rain Yellow Alert 6 Districts IMD"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375091/kerala-weather-forecast-rain-yellow-alert-imd"
published_at: "2026-07-28T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fecb5e580f7_mazha.jpg"
keywords: ["Kerala Weather", "IMD", "Yellow Alert", "Rain", "Kerala"]
---

# കോഴിക്കോട്ടുകാരും കണ്ണൂർക്കാരും ജാഗ്രത ....! അതിതീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു, കേരളത്തിൽ അടുത്ത ഒരാഴ്ച മഴയും കാറ്റും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടവേളകളോടെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ - ഒഡീഷ തീരത്തെ ദിഘക്ക് സമീപം കരയിൽ പ്രവേശിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടവേളകളോടെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ - ഒഡീഷ തീരത്തെ ദിഘക്ക് സമീപം കരയിൽ പ്രവേശിച്ചിരുന്നു.

നിലവിൽ ഈ ന്യൂനമർദ്ദം വടക്കൻ ഒഡീഷ, ഗംഗാതീര പശ്ചിമ ബംഗാൾ എന്നിവിടങ്ങൾക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിലെ മുന്നറിയിപ്പ്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

**യെല്ലോ അലർട്ട്**

ഇന്ന്: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

നാളെ: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ജൂലൈ 30: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ജൂലൈ 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375091/kerala-weather-forecast-rain-yellow-alert-imd)