---
title: "ജീവനെടുത്തപ്പോൾ എന്തുകിട്ടി? ജാർഖണ്ഡിൽ  ആടിനെ മോഷ്ടിക്കാൻ വന്നുവെന്നാരോപിച്ച്  യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു "
english_title: "Man Lynched in Jharkhand on Suspicion of Cattle Theft, One Critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375084/jharkhand-khunti-lynching-goat-theft-suspect-killed"
published_at: "2026-07-28T11:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684a54f1158_jharkhand-khunti-lynching-goat-theft-suspect-killed.jpg"
keywords: ["Jharkhand", "Mob Lynching", "Goat Theft", "Dildar Ansari", "Murhu Police"]
---

# ജീവനെടുത്തപ്പോൾ എന്തുകിട്ടി? ജാർഖണ്ഡിൽ  ആടിനെ മോഷ്ടിക്കാൻ വന്നുവെന്നാരോപിച്ച്  യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു 

> **Lead Summary:** **ഖുന്തി: **കൊടും ക്രൂരത.. ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ആടിനെ മോഷ്ടിക്കാൻ എത്തിയെന്ന സംശയത്തിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവാണ് മരിച്ചത്. ഗുംല ജില്ലയിലെ സിസായ് സ്വദേശിയായ ദിൽദാർ അൻസാരി ആണ് അതിക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.

## Article Content

**ഖുന്തി: **കൊടും ക്രൂരത.. ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ആടിനെ മോഷ്ടിക്കാൻ എത്തിയെന്ന സംശയത്തിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവാണ് മരിച്ചത്. ഗുംല ജില്ലയിലെ സിസായ് സ്വദേശിയായ ദിൽദാർ അൻസാരി ആണ് അതിക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് ഖുന്തിയിലെ മുർഹു പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിന്ദാദിരി ഗ്രാമത്തിലാണ് സംഭവം നടന്നത്. നാലംഗ സംഘം കാറിൽ ഗ്രാമത്തിൽ എത്തിയപ്പോഴാണ് നാട്ടുകാർ ഇവരെ വളഞ്ഞത്. ആടുകളെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

സംഘത്തിലെ രണ്ടുപേരെ പ്രദേശവാസികൾ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം തുടങ്ങിയതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ കാറുമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ദിൽദാർ അൻസാരി വഴിയിൽ വെച്ച് മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

പരിക്കേറ്റയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് ഖുന്തി എസ്‌ഡിപിഒ മംഗൾ സിങ് ജാമുഡ അറിയിച്ചു. ജാർഖണ്ഡിൽ മോഷണ സംശയത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375084/jharkhand-khunti-lynching-goat-theft-suspect-killed)