---
title: "സ്പെയിനിന്റെ കിരീടധാന ചടങ്ങിൽ പുറംതിരിഞ്ഞുനിന്ന സംഭവത്തിൽ വിശദീകരണവുമായി ലിസാൻഡ്രോ മാർട്ടിനസ്"
english_title: "Lisandro Martinez Clarifies Argentina Players Turned Away During Spain Trophy Ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375079/lisandro-martinez-clarifies-argentina-spain-trophy-ceremony"
published_at: "2026-07-28T11:27:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684550e292b_lisandro-martinez-clarifies-argentina-spain-trophy-ceremony.jpg"
keywords: ["Lisandro Martinez", "Argentina", "Spain", "World Cup Final", "Football News"]
---

# സ്പെയിനിന്റെ കിരീടധാന ചടങ്ങിൽ പുറംതിരിഞ്ഞുനിന്ന സംഭവത്തിൽ വിശദീകരണവുമായി ലിസാൻഡ്രോ മാർട്ടിനസ്

> **Lead Summary:** **ബ്യൂണസ് അയേഴ്സ്: [**ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിനിന് കിരീടം സമ്മാനിക്കുന്ന സമയത്ത് അർജന്റീന താരങ്ങൾ പുറംതിരിഞ്ഞുനിന്ന സംഭവത്തിൽ പ്രതിരോധനിര താരം ലിസാൻഡ്രോ മാർട്ടിനസ് വിശദീകരണവുമായി രംഗത്ത്. ചാമ്പ്യന്മാരായ സ്പെയിൻ ടീമിനോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും, തോൽവിയിലും ഒപ്പം നിന്ന ആരാധകരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**ബ്യൂണസ് അയേഴ്സ്: [**ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിനിന് കിരീടം സമ്മാനിക്കുന്ന സമയത്ത് അർജന്റീന താരങ്ങൾ പുറംതിരിഞ്ഞുനിന്ന സംഭവത്തിൽ പ്രതിരോധനിര താരം ലിസാൻഡ്രോ മാർട്ടിനസ് വിശദീകരണവുമായി രംഗത്ത്. ചാമ്പ്യന്മാരായ സ്പെയിൻ ടീമിനോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും, തോൽവിയിലും ഒപ്പം നിന്ന ആരാധകരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈനലിൽ പരാജയപ്പെട്ടിട്ടും സ്റ്റേഡിയത്തിൽ ഒത്തുകൂടിയ അർജന്റീന ആരാധകർ പാട്ടുപാടിയും ആവേശത്തോടെ ആർത്തുവിളിച്ചും ടീമിനെ പിന്തുണയ്ക്കുന്നത് തുടർന്നിരുന്നു. നിരാശയുടെ പടുകുഴിയിലായിരുന്ന ആ നിമിഷത്തിൽ ടീമിന് വലിയ കരുത്തായത് ആ ആരാധകരുടെ പിന്തുണയായിരുന്നുവെന്നും, അതുകൊണ്ടാണ് തങ്ങൾ ആരാധകരുടെ ഭാഗത്തേക്ക് തിരിഞ്ഞ് അഭിവാദ്യം അർപ്പിച്ചതെന്നും മാർട്ടിനസ് പറഞ്ഞു.

സ്പാനിഷ് ടീമിന്റെ കിരീടനേട്ടത്തെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ താരം, പുരസ്കാരദാന ചടങ്ങിന് മുൻപ് തന്നെ അർജന്റീന താരങ്ങൾ സ്പാനിഷ് കളിക്കാരെയും കോച്ചിങ് സ്റ്റാഫുകളെയും നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നുവെന്നും വെളിപ്പെടുത്തി.

പുറത്തുവരുന്ന വാർത്തകൾ പോലെ മനഃപൂർവ്വമായ അനാദരവോ അവഗണനയോ അവിടെ ഉണ്ടായിട്ടില്ലെന്നും എതിരാളികളെ എപ്പോഴും ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ അവസാന വിസിലിന് തൊട്ടുപിന്നാലെ സ്പെയിൻ-അർജന്റീന താരങ്ങൾ തമ്മിൽ കളിക്കളത്തിൽ ചെറിയ തോതിൽ സംഘർഷങ്ങൾ നടന്നിരുന്നു. ഇതിനുപിന്നാലെ നടന്ന സമ്മാനദാനച്ചടങ്ങിൽ സ്പെയിനിന് ട്രോഫി നൽകുന്ന വേളയിൽ അർജന്റീന താരങ്ങൾ എതിർദിശയിലേക്ക് തിരിഞ്ഞുനിന്നത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ ലിസാൻഡ്രോ മാർട്ടിനസ് ഔദ്യോഗികമായി മറുപടി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375079/lisandro-martinez-clarifies-argentina-spain-trophy-ceremony)