---
title: " 'ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്'; അത് അദ്ദേഹത്തിന്റെ  വ്യക്തിപരമായ അഭിപ്രായം, സംഘടനയ്ക്ക് ബന്ധമില്ല'; ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്"
english_title: "RSS Distances Itself From TG Mohandas Hate Speech Against NEET Protesters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375078/rss-distances-tg-mohandas-hate-speech-neet-protest-"
published_at: "2026-07-28T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6845e80e278_rss-distances-tg-mohandas-hate-speech-neet-protest.jpg"
keywords: ["TG Mohandas", "RSS", "NEET Protest", "Hate Speech", "KB Srikumar"]
---

#  'ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്'; അത് അദ്ദേഹത്തിന്റെ  വ്യക്തിപരമായ അഭിപ്രായം, സംഘടനയ്ക്ക് ബന്ധമില്ല'; ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്

> **Lead Summary:** **കൊച്ചി: **നീറ്റ് ക്രമക്കേടിൽ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ് . ടി.ജി. മോഹൻദാസ് ആർഎസ്എസിന്റെ ഒരു ചുമതലയും വഹിക്കുന്നില്ല എന്ന് ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.

## Article Content

**കൊച്ചി: **നീറ്റ് ക്രമക്കേടിൽ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ് . ടി.ജി. മോഹൻദാസ് ആർഎസ്എസിന്റെ ഒരു ചുമതലയും വഹിക്കുന്നില്ല എന്ന് ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.

> സമരങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആ കാഴ്ചപ്പാടുകളോട് ആർഎസ്എസ് യോജിക്കുന്നില്ല" എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

നീറ്റ് പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കവെ മോഹൻദാസ് നടത്തിയ പരാമർശമാണ് വിവാദമായത്. എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ജന്തർ മന്തർ പരിസരത്ത് 4 സ്ക്വയർ കിലോമീറ്ററിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ 3 തവണ പറയും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും.

കുറേപ്പേര് മരിക്കും, കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. 4 മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന് പിന്നാലെ സ്ത്രീകൾക്കെതിരെയുള്ള അപമാനകരമായ പരാമർശവും അദ്ദേഹം നടത്തി.അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും.

ദൈവം സഹായിച്ച് അതിന് പരാതി പോലും ഉണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമുണ്ട്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറുമെന്നും എന്നായിരുന്നു പ്രസ്താവന.  മോഹൻദാസിന്റെ ഈ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വ്യാപക പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് സർക്കാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375078/rss-distances-tg-mohandas-hate-speech-neet-protest-)