---
title: "തനിക്കുമില്ലായിരുന്നോ മക്കൾ? വീട്ടിൽ അതിക്രമിച്ചു കയറി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ചു "
english_title: "POCSO Case: 62-Year-Old Man Sentenced to 24 Years Jail for Sexually Abusing 7-Year-Old in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375042/palakkad-pocso-case-24-years-jail-7-year-old-girl"
published_at: "2026-07-28T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a682a0c170d7_palakkad-pocso-case-24-years-jail-7-year-old-girl.jpg"
keywords: ["POCSO", "Child Sexual Abuse", "Fast Track Court", "Palakkad Court"]
---

# തനിക്കുമില്ലായിരുന്നോ മക്കൾ? വീട്ടിൽ അതിക്രമിച്ചു കയറി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ചു 

> **Lead Summary:** **പാലക്കാട്: **ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 24 വർഷം കഠിന തടവും 2,60,000 രൂപ പിഴയുമാണ് വിധിച്ചത്. കൊഴിഞ്ഞാമ്പാറ എരുത്തിയാമ്പതി മാങ്കാപള്ളം നേതാജി നഗറിലെ ചെല്ലമുത്തു 62-നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം. സിന്ധു തങ്കം ശിക്ഷിച്ചത്.

## Article Content

**പാലക്കാട്: **ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 24 വർഷം കഠിന തടവും 2,60,000 രൂപ പിഴയുമാണ് വിധിച്ചത്. കൊഴിഞ്ഞാമ്പാറ എരുത്തിയാമ്പതി മാങ്കാപള്ളം നേതാജി നഗറിലെ ചെല്ലമുത്തു 62-നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം. സിന്ധു തങ്കം ശിക്ഷിച്ചത്.

പിഴ അടക്കാത്ത പക്ഷം 13 മാസം അധിക കഠിന തടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും കോടതി വിധിച്ചു. 2025 സെപ്തംബർ 27-നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. ഷിജു കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ എം. ആർ. അരുൺകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എസ്.സി.പി.ഒ സുമതി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക ഹാജരായി. എ.എസ്.ഐ സതി, സി.പി.ഒ സബിത എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.

2025 ഡിസംബർ 19-ന് പോലീസ് ചാർജ് നൽകിയ കേസിൽ 2026 മാർച്ച് 3 മുതൽ വിചാരണ ആരംഭിച്ചു. പ്രതി കസ്റ്റഡിയിൽ തുടരവെ നാലുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375042/palakkad-pocso-case-24-years-jail-7-year-old-girl)