---
title: "'ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് ഡൽഹിയിലുള്ളത്, ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും'; വിവാദപരാമർശത്തിൽ അന്വേഷണം "
english_title: "Kerala Govt Orders Probe Against TG Mohandas Over Controversial Remarks on NEET Protesters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375037/kerala-govt-probe-tg-mohandas-neet-protest-remarks"
published_at: "2026-07-28T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6822a7bcfa7_kerala-govt-probe-tg-mohandas-neet-protest-remarks.jpg"
keywords: ["NEET", "TG Mohandas", "RSS", "Protest", "Cyber Cell", "Ramesh Chennithala", "Pinarayi Vijayan"]
---

# 'ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് ഡൽഹിയിലുള്ളത്, ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും'; വിവാദപരാമർശത്തിൽ അന്വേഷണം 

> **Lead Summary:** **തിരുവനന്തപുരം: ** നീറ്റ്‌ ക്രമക്കേടിനെതിരേ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്ന ആർ എസ് എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ പരാമർശത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സൈബർസെൽ ഐ.ജി. പി. പ്രകാശിനാണ് അന്വേഷണച്ചുമതല.

## Article Content

**തിരുവനന്തപുരം: ** നീറ്റ്‌ ക്രമക്കേടിനെതിരേ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്ന ആർ എസ് എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ പരാമർശത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സൈബർസെൽ ഐ.ജി. പി. പ്രകാശിനാണ് അന്വേഷണച്ചുമതല.

എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന്റെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശിച്ചത്. യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ. എന്നീ സംഘടനകളും പരാതി നൽകിയിരുന്നു. ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരെ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ വീഡിയോയിലെ പരാമർശം.

> "എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

> "ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ" എന്ന മറ്റൊരു വീഡിയോയിലെ പരാമർശവും വിവാദമായിട്ടുണ്ട്. ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മോഹൻദാസിന്റെ പേരിൽ നടപടിയെടുക്കാത്തതിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ സൈബർ നിയമപ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375037/kerala-govt-probe-tg-mohandas-neet-protest-remarks)