---
title: "കുട്ടികളായിരുന്നെങ്കിൽ അവസ്ഥ എന്താകുമായിരുന്നു? വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തി"
english_title: "Passenger Finds Feviquick Tube in Vande Bharat Snack, Complaint Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375032/chennai-mysuru-vande-bharat-feviquick-tube-snack-complaint"
published_at: "2026-07-28T08:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a681def59296_chennai-mysuru-vande-bharat-feviquick-tube-snack-complaint.jpg"
keywords: ["Vande Bharat", "IRCTC", "Chennai", "Mysuru", "Train Complaint", "Food Safety", "South Western Railway"]
---

# കുട്ടികളായിരുന്നെങ്കിൽ അവസ്ഥ എന്താകുമായിരുന്നു? വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തി

> **Lead Summary:** **ചെന്നൈ: **മൈസൂരു - ചെന്നൈ വന്ദേഭാരതിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241Eയിലെ സംഘത്തിലെ ഡി ശേഖറിനാണ് ദുരനുഭവം ഉണ്ടായത്.

## Article Content

**ചെന്നൈ: **മൈസൂരു - ചെന്നൈ വന്ദേഭാരതിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241Eയിലെ സംഘത്തിലെ ഡി ശേഖറിനാണ് ദുരനുഭവം ഉണ്ടായത്.

വൈകീട്ട് മൂന്ന് മണിയോടെ ലഭിച്ച സ്നാക്സിൽ ഉണ്ടായിരുന്ന പരിപ്പുവട കഴിക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം. ഫെവിക്വിക് ശ്രദ്ധിക്കാതിരുന്ന ശേഖർ പരിപ്പുവട കഴിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശ അദ്ദേഹത്തിന്റെ വായിലാകെ ആയെന്ന് പരാതിയിൽ പറയുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം അത് വായിൽ നിന്നും തുപ്പിക്കളഞ്ഞു എന്ന് സംഘത്തിലെ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.

അപ്പോൾ തന്നെ പരാതി എഴുതി ടിക്കറ്റ് ചെക്കറിന് നൽകി. പിന്നാലെ ഐആർസിടിസിക്ക് ശേഖർ പരാതി നൽകുകയും എക്സിലൂടെ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം ഐആർസിടിസി സംഘത്തിന്റെയും സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തി.

സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി സുബ്രഹ്മണ്യം പറഞ്ഞു. ഒരു കുട്ടിക്കായിരുന്നു ശേഖറിന്റെ സ്ഥാനത്ത് ഈ പരിപ്പുവട ലഭിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് സംഘം ചോദിക്കുന്നു. ഐആർസിടിസിയും സംഭവത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375032/chennai-mysuru-vande-bharat-feviquick-tube-snack-complaint)