---
title: "മെഡിക്കൽ ഷോപ്പിൽ ആക്രമണം; ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്, ബന്ധുവായ യുവാവിനെതിരെ പരാതി"
english_title: "Kalamassery Medical Shop Attack Couple Injured Ernakulam Police Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375015/kalamassery-medical-shop-attack-couple-injured-ernakulam"
published_at: "2026-07-27T23:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a679be44ca8a_kalamassery-medical-shop-attack-couple-injured-ernakulam.jpg"
keywords: ["Ernakulam", "Kalamassery Medical Shop Attack", "Kerala Police"]
---

# മെഡിക്കൽ ഷോപ്പിൽ ആക്രമണം; ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്, ബന്ധുവായ യുവാവിനെതിരെ പരാതി

> **Lead Summary:** **കൊച്ചി: **എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും ഭാര്യയെയും ആദിൽ എന്ന യുവാവ് പരിക്കേൽപ്പിച്ചു. വൈകീട്ട് ഏഴരയോടെയാണ് അതിക്രമം. യുസി കോളേജിനടുത്ത് താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**കൊച്ചി: **എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും ഭാര്യയെയും ആദിൽ എന്ന യുവാവ് പരിക്കേൽപ്പിച്ചു. വൈകീട്ട് ഏഴരയോടെയാണ് അതിക്രമം. യുസി കോളേജിനടുത്ത് താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരേയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലഹരിക്കടിമയായ യുവാവ് പരിക്കേറ്റവരുടെ ബന്ധുവാണ് എന്നാണ് പ്രാഥമിക വിവരം. എല്ലാം വിശദമായി പരിശോധിക്കുന്നതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375015/kalamassery-medical-shop-attack-couple-injured-ernakulam)